ജിയോ പുതുവര്‍ഷ ഓഫര്‍: 2025 രൂപക്ക് അണ്‍ലിമിറ്റഡ് 5ജി; പാര്‍ട്ണര്‍ ഓഫറുകളും
ഓഫര്‍ ജനുവരി 11 വരെ
കൂടുതല്‍ ഓഫറുകളുമായി പുതുവര്‍ഷ പ്ലാന്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. 2025 രൂപക്ക് വാര്‍ഷിക റീചാര്‍ജ് ചെയ്താല്‍ അൺലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കുന്ന ഓഫറിനൊപ്പം നിരവധി സൗജന്യങ്ങള്‍ ലഭിക്കുന്ന പാര്‍ട്ണര്‍ ഓഫറുകളുമുണ്ട്. ഡിസംബര്‍ 11 ന് നിലവില്‍ വന്ന ഓഫര്‍ ജനുവരി 11 വരെയാണ് ആക്ടിവേറ്റ് ചെയ്യാനാവുക.
പ്ലാന്‍ ഓഫറുകള്‍
അണ്‍ലിമിറ്റഡ് 5ജി കണക്ടിവിറ്റി നല്‍കുന്ന ഓഫറില്‍ 500 ജിബിയുടെ 4ജി ഡാറ്റയാണുള്ളത്. പ്രതിദിനം 2.5 ജിബി എന്ന കണക്കില്‍. അണ്‍ലിമിറ്റഡ് വോയ്‌സ് കോളും 200 ദിവസത്തെ സൗജന്യ എസ്.എം.എസും ലഭിക്കും. ഇതിന് പുറമെ 2,150 രൂപയുടെ പാര്‍ട്ണര്‍ കൂപ്പണ്‍ ഓഫറുകളുമുണ്ട്.
പാര്‍ട്ണര്‍ ഓഫറുകള്‍
എജിയോ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്ന് 2,500 രൂപയുടെ പര്‍ച്ചേസുകള്‍ക്ക് 500 രൂപയുടെ കൂപ്പണ്‍ പ്ലാനോടൊപ്പം ലഭിക്കുന്നു. സ്വിഗ്ഗി വഴിയുള്ള 499 രൂപയില്‍ കൂടുതലുള്ള ഓര്‍ഡറുകള്‍ക്ക് 150 രൂപയുടെ കൂപ്പണും നല്‍കുന്നു. ഈസ്‌മൈട്രിപ്പ് ഡോട്ട്‌കോം വഴിയുള്ള വിമാന ടിക്കറ്റ് ബുക്കിംഗിന് 1,500 രൂപയുടെ കൂപ്പണും ലഭിക്കും.