കൊച്ചിയില്‍ വഴിയോര കച്ചവടങ്ങള്‍ക്ക് നിയന്ത്രണം

ഡിസംബര്‍ മുതല്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രം കച്ചവടത്തിന് അനുമതി

Update:2021-11-17 15:59 IST

കൊച്ചി കോര്‍പറേഷന്‍ പരിധിയില്‍ വഴിയോര കച്ചവടങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി. ഡിസംബര്‍ ഒന്ന് മുതല്‍ ലൈസന്‌സ് ഉള്ളവര്‍ക്ക് മാത്രമേ നഗര പരിധിയില്‍ വഴിയോര കച്ചവടം നടത്താന്‍ സാധിക്കു. നവംബര്‍ 30ന് ഉള്ളില്‍ അര്‍ഹരായ കച്ചവടക്കാര്‍ക്ക് ലൈസന്‍സും തിരിച്ചറിയല്‍ കാര്‍ഡും നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

വഴിയോര കച്ചവടക്കാരുടെ പുവരധിവാസവുമായി ബന്ധപ്പെട്ട് 2014ലെ കേന്ദ്ര നിയമം നടപ്പാക്കണെമന്നും കോടതി നിര്‍ദ്ദേശിച്ചു. ഉത്തരവ് നടപ്പാക്കാന്‍ ജില്ലാ കളക്ടറെയും സിറ്റി പൊലീസ് കമ്മീഷണറെയും കോടതി സ്വമേധയാ കേസില്‍ കക്ഷി ചേര്‍ത്തു. ലൈസന്‍സിനായുള്ള അപേക്ഷകളിന്മേള്‍ ഒരു മാസത്തിനകം തീരുമാനം എടുക്കണമെന്നും കോടതി പറഞ്ഞു.
അര്‍ഹരായ 876 പേരില്‍ 700 പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയതായും 927 പേരുടെ അപേക്ഷകള്‍ പരിഗണയിലാണെന്നും കോര്‍പറേഷന്‍ കോടതിയെ അറിയിച്ചു. വഴിയോര കച്ചവടം സംബന്ധിച്ച ഒരു കൂട്ടം ഹര്‍ജികള്‍ ജസ്റ്റിസ് ഏ.കെ ജയശങ്കറാണ് പരിഗണിച്ചത്.


Tags:    

Similar News