ഈ യൂറോപ്യന്‍ രാജ്യത്തിന് വേണ്ടത് 2.5 ലക്ഷം തൊഴിലാളികളെ; ഒഴിവുകള്‍ ഈ മേഖലകളില്‍

തൊഴിലാളിക്ഷാമം പ്രതിസന്ധി സൃഷ്ടിച്ചു തുടങ്ങിയതോടെ വിദേശ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ വഴി വേഗത്തിലാക്കിയിട്ടുണ്ട്

Update:2024-10-04 14:36 IST
തൊഴിലാളി ക്ഷാമത്താല്‍ വീര്‍പ്പുമുട്ടുന്ന യൂറോപ്യന്‍ രാജ്യമായ റൊമാനിയയ്ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ വേണ്ടത് രണ്ടരലക്ഷം തൊഴിലാളികളെ. റൊമാനിയന്‍ പൗരന്മാര്‍ മറ്റ് വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറിയതോടെയാണ് തൊഴിലാളി ക്ഷാമം രൂക്ഷമായത്. വ്യവസായ, കാര്‍ഷിക മേഖലയില്‍ തൊഴിലാളിക്ഷാമം പ്രതിസന്ധി സൃഷ്ടിച്ചു തുടങ്ങിയതോടെ വിദേശ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ വഴി വേഗത്തിലാക്കിയിട്ടുണ്ട്.
തൊഴിലാളികളുടെ ലഭ്യത വേഗത്തിലാക്കാന്‍ നിയമപരമായ കടമ്പകള്‍ ലഘൂകരിച്ചിട്ടുണ്ട്. വിദേശ തൊഴിലാളികള്‍ക്കായി റൊമാനിയ കൂടുതലായും ആശ്രയിക്കുന്നത് ഇന്ത്യയെയാണ്. നേപ്പാള്‍, ശ്രീലങ്ക, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളെയും കൂടുതലായി രാജ്യത്തെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

കൂടുതല്‍ ഒഴിവുകള്‍ ഈ മേഖലകളില്‍

കൊറിയര്‍ സര്‍വീസ്, റെസ്റ്റോറന്റ്, ട്രാന്‍സ്‌പോര്‍ട്ട് തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോവിഡിന് ശേഷം രാജ്യത്തെ തൊഴില്‍മേഖല ശക്തിപ്പെട്ടതും യുവാക്കള്‍ കൂടുതലായി മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുന്നതുമാണ് റൊമേനിയയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. യൂറോപ്പില്‍ വലിപ്പത്തിന്റെ കാര്യത്തില്‍ പന്ത്രണ്ടാം സ്ഥാനത്താണ് റൊമാനിയ.
Tags:    

Similar News