ഫേസ്ബുക്ക് ഈ രാജ്യത്ത് ഭീകരവാദ സംഘടന !!

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ് ഫേസ്ബുക്ക്

Update: 2022-10-12 06:16 GMT

Photo : Canva

മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ (Mark Zuckerberg) ഫേസ്ബുക്ക് കമ്പനി മെറ്റയെ (Meta) തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് റഷ്യ. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയാണ് മെറ്റയുടെ കീഴിലുള്ള പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍. Terrorist and Extremist സംഘടനകളുടെ പട്ടികയിലാണ് മെറ്റയെ റഷ്യ ഉള്‍പ്പെടുത്തിയത്.

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നീ പ്ലാറ്റ്‌ഫോമുകള്‍ കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ റഷ്യ നിരോധിച്ചിരുന്നു. യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യന്‍ വിരുദ്ധത പ്രചരിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു നടപടി. നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ് മെറ്റ. ചെലവു ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം മെറ്റ കുറയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഈ മാസം ആദ്യം പുറത്തുവന്നിരുന്നു.

12,000 ജീവനക്കാരെയാവും മെറ്റ പിരിച്ചുവിടുക. കമ്പനിയുടെ ആകെ ജീവനക്കാരില്‍ 15 ശതമാനത്തോളം പേരെ പിരിച്ചുവിടല്‍ ബാധിക്കും. സെപ്റ്റംബര്‍ മാസത്തോടെ പുതിയ നിയമനങ്ങള്‍ മെറ്റ അവസാനിപ്പിരുന്നു. 2022 തുടങ്ങിയ ശേഷം ഇതുവരെ 62.03 ശതമാനം ഇടിവാണ് മെറ്റയുടെ ഓഹരികള്‍ക്ക് ഉണ്ടായത്. ജനുവരിയില്‍ 338 യുഎസ് ഡോളര്‍ വിലയുണ്ടായിരുന്ന മെറ്റ ഓഹരികള്‍ 128 യുഎസ് ഡോളറിലേക്കാണ് ഇടിഞ്ഞത്. പരസ്യ വരുമാനം കുറഞ്ഞതും ടിക്ടോക്ക് ഉള്‍പ്പടെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ നിന്നുള്ള മത്സരവും മെറ്റയ്ക്ക് തിരിച്ചടിയായി.

Tags:    

Similar News