സത്യ നദല്ല മൈക്രോസോഫ്റ്റിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്ക്
2014 ല്‍ മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബില്‍ ഗേറ്റ്‌സില്‍നിന്ന് ചെയര്‍മാനായി ചുമതലയേറ്റ തോംസണ്‍ സ്വതന്ത്ര ഡയറക്ടറായി പ്രവര്‍ത്തിക്കുമെന്ന് കമ്പനി അറിയിച്ചു
ഇന്ത്യന്‍ വംശജനായ സത്യ നദല്ല മൈക്രോസോഫ്റ്റിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്ക്. 2014 മുതല്‍ മൈക്രോസോഫ്റ്റിന്റെ സിഇഒയായി പ്രവര്‍ത്തിച്ചുവരുന്ന അദ്ദേഹം ജോണ്‍ തോംസണിന് പകരമാണ് ചെയര്‍മാന്‍ സ്ഥാനത്തേക്കെത്തുന്നത്.
സ്റ്റീവ് ബാല്‍മറില്‍ നിന്ന് 2014 ല്‍ സിഇഒ ആയി ചുമതലയേറ്റ നദല്ല, ലിങ്ക്ഡ്ഇന്‍, ന്യൂയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, സെനിമാക്‌സ് തുടങ്ങിയവ ഏറ്റെടുക്കുന്നത് ഉള്‍പ്പെടെയുള്ള മൈക്രോസോഫ്റ്റിന്റെ ബിസിനസസ് വിപുലീകരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. 2014 ല്‍ മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബില്‍ ഗേറ്റ്‌സില്‍നിന്ന് ചെയര്‍മാനായി ചുമതലയേറ്റ തോംസണ്‍ സ്വതന്ത്ര ഡയറക്ടറായി പ്രവര്‍ത്തിക്കുമെന്ന് കമ്പനി അറിയിച്ചു.
ബില്‍ ആന്റ് മെലിന്റസ് ഫൗണ്ടേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാണ് ബില്‍ ഗേറ്റ്‌സ് കമ്പനിയുടെ ബോര്‍ഡില്‍നിന്ന് ഇറങ്ങിയത്. കമ്പനിയുടെ മൂന്നാമത്തെ സിഇഒയായ നദല്ല മൂന്നാമത്തെ ചെയര്‍മാനും കൂടിയാണ്.