കേരളത്തിന്റെ രണ്ടാം വന്ദേഭാരത്, റൂട്ട് ഉറപ്പിച്ചു; ഉദ്ഘാടനം 10 ദിവസത്തിനകം?

പാലക്കാട് ഡിവിഷന് കീഴില്‍ ആയിരിക്കും സര്‍വീസ്

Update:2023-09-09 21:03 IST

Image courtesy: Indian railways

കേരളത്തിന്റെ രണ്ടാം വന്ദേഭാരത് ട്രെയ്ന്‍ മംഗലാപുരം- കൊച്ചുവേളി റൂട്ടിൽ സർവീസ് നടത്തിയേക്കും. പാലക്കാട് ഡിവിഷന് കീഴിലായിരിക്കും സര്‍വീസ് എന്ന് ഓണ്‍മനോരമ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ റെയ്ല്‍വേ അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഔദ്യോഗിക അറിയിപ്പ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

മംഗലാപുരം സെന്‍ട്രല്‍ റെയ്ല്‍വേ സ്റ്റേഷനിലെ അന്തിമഘട്ട അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായാല്‍ ട്രെയ്ന്‍ ഓടിത്തുടങ്ങും. എന്നാല്‍ മംഗലാപുരം-കോട്ടയം റൂട്ടില്‍ ആയിരിക്കും രണ്ടാം വന്ദേഭാരത് സര്‍വീസ് നടത്തുകയെന്ന് സൂചന ഉണ്ടായിരുന്നു. എന്നാല്‍ 10 ദിവസത്തിനകം മംഗലാപുരം-കൊച്ചുവേളി റൂട്ടില്‍ രണ്ടാം വന്ദേ ഭാരത് ഓടിത്തുടങ്ങുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയ്ന്‍ ഉദ്ഘാടനം ചെയ്യുമെന്നുമാണ് ഉന്നത തല ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഓണ്‍ മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പാലക്കാട് ഡിവിഷനിലേക്ക് അനുവദിച്ചിട്ടുള്ള റേയ്ക്കുകള്‍ ചെന്നൈ ബേസിന്‍ ബ്രിഡ്ജ് യാഡില്‍ സൂക്ഷിച്ചിരിക്കുകയാണ്. റെയ്ല്‍വേ ബോര്‍ഡിന്റെ അനുമതിയോടെയായിരിക്കും ഇവ പാലക്കാട് ഡിവിഷനിലെത്തുക. നിലവില്‍ തിരുവനന്തപുരം- കാസര്‍ഗോഡ് റൂട്ടില്‍ ഓടുന്ന വന്ദേഭാരത് ട്രെയ്ന്‍ തിരുവനന്തപുരം റെയ്ല്‍വേ ഡിവിഷന് കീഴിലാണ്.

Tags:    

Similar News