കോടീശ്വരന്മാരുടെ തലസ്ഥാനമാവാന്‍ സിംഗപ്പൂര്‍

പ്രായപൂര്‍ത്തിയായവരില്‍ വെറും 0.6 ശതമാനം മാത്രമായിരിക്കും ഇന്ത്യയില്‍ കോടീശ്വരന്മാരുടെ പട്ടികയില്‍ ഇടം പിടിക്കുക

Update:2022-08-19 17:38 IST

Photo : Ahaana Krishna / Instagram

2030ഓടെ ഏഷ്യ-പസഫിക് മേഖലയില്‍ ഏറ്റവും അധികം കോടീശ്വരന്മാരുള്ള (ശതമാനക്കണക്കില്‍) രാജ്യമായി സിംഗപ്പൂര്‍ മാറുമെന്ന് എച്ച്എസ്ബിസി ഹോള്‍ഡിംഗ്‌സ് റിപ്പോര്‍ട്ട്. സിംഗപ്പൂരിലെ പ്രായപൂര്‍ത്തിയായവരില്‍ 13.4 ശതമാനവും കോടീശ്വരന്മാരായിരിക്കും എന്നാണ് വിലയിരുത്തല്‍. 2021ലെ കണക്ക് പ്രകാരം നിലവില്‍ ഓസ്‌ട്രേലിയയാണ് മേഖലയില്‍ ശതമാന അടിസ്ഥാനത്തില്‍ കോടീശ്വന്മാരുടെ എണ്ണത്തില്‍ മുന്നില്‍.

എട്ട് വര്‍ഷത്തിനുള്ളില്‍ ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. 2030ല്‍ ഓസ്‌ട്രേലിയ (12.5 %), ഹോങ്ക്‌കോംഗ് (12.5 %), തായ്‌വാന്‍ (11.1 %), ദക്ഷിണ കൊറിയ (8.8 %) എന്നീ രാജ്യങ്ങളാവും സിംഗപ്പൂരിനൊപ്പം ആദ്യ അഞ്ചില്‍ ഇടംപിടിക്കുക. പട്ടികയില്‍ പതിമൂന്നാമതാവും ഇന്ത്യയുടെ സ്ഥാനം. പ്രായപൂര്‍ത്തിയാവരില്‍ വെറും 0.6 ശതമാനം മാത്രമായിരിക്കും ഇന്ത്യയില്‍ കോടീശ്വരന്മാരുടെ പട്ടികയില്‍ ഉണ്ടാവുക എന്നാണ് എച്ച്എസ്ബിസിയുടെ വിലയിരുത്തല്‍.
അതേ സമയം ഇക്കാലയളവില്‍, കുറഞ്ഞത് 25 ലക്ഷം ഡോളര്‍ ആസ്തിയുള്ളവരുടെ എണ്ണം ഇന്ത്യയില്‍ ഇരട്ടിയായി ഉയരും. 2030ഓടെ ചൈനയിലും ഇന്ത്യയിലും യഥാക്രമം 50 ദശലക്ഷം, 6 ദശലക്ഷം എന്നിങ്ങനെ ആയിരിക്കും കോശീശ്വരപ്പട്ടികയില്‍ ഇടംനേടുന്നവരുടെ എണ്ണം. ഏഷ്യന്‍ രാജ്യങ്ങളിലെ സമ്പത്ത് ഉയരുന്നത് ദശലക്ഷക്കണക്കിന് ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുമെന്നും എച്ച്എസ്ബിസി റിപ്പോര്‍ട്ട് വിലയിരുത്തി.
millionaires in population (%) by 2030
1. Singapore - 13.4
2. Australia - 12.5
3. Hong Kong - 11.1
4. Taiwan -10.2
5. South Korea- 8.8
6. New Zealand- 8.5
7. Japan -7.2
8. China- 4.4
9. Malaysia- 4.3
10. Thailand- 2.0
11. Vietnam- 1.0
12. Indonesia- 0.9
13. India - 0.6
14. Philippines- 0.6


Tags:    

Similar News