നൂതന ബാങ്കിങ് സേവനങ്ങള്‍ : സൗത്ത് ഇന്ത്യന്‍ ബാങ്കിന് നാല് അവാര്‍ഡുകള്‍

വിവിധ മേഖലകളില്‍ കൈവരിച്ച നേട്ടത്തിനാണ് അവാര്‍ഡ്

Update:2024-06-14 16:50 IST

image credit :www.southindianbank.com, canva

ബാങ്കിങ് സേവനങ്ങളില്‍ നവീന ആശയങ്ങള്‍ നടപ്പിലാക്കിയതിന് സൗത്ത് ഇന്ത്യന്‍ ബാങ്കിന് ഇന്‍ഫോസിസ് ഫിനാക്കിളിന്റെ ഇന്നവേഷന്‍ അവാര്‍ഡ് ലഭിച്ചു. നൂതന ബിസിനസ് മോഡലുകള്‍, കോര്‍പ്പറേറ്റ് ബാങ്കിങ് മേഖലയിലെ നവീകരണം, പരിസ്ഥിതി സൗഹാര്‍ദ്ദ നയങ്ങളിലെ കാലോചിതമായ മാറ്റങ്ങള്‍, ശക്തമായ ഉപഭോക്തൃ ബന്ധം എന്നീ മേഖലകളില്‍ ബാങ്ക് കൈവരിച്ച നേട്ടങ്ങള്‍ അടിസ്ഥാനമാക്കിയാണ് അവാര്‍ഡ്.
നൂതന ബിസിനസ് മോഡല്‍ വിഭാഗത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഡിജിറ്റല്‍ സംരംഭമായ എസ്.ഐ.ബി ഇ-ഡയറക്റ്റിന് പ്ലാറ്റിനം അവാര്‍ഡ് ലഭിച്ചു. കച്ചവടക്കാര്‍ക്കും ബിസിനസ് സംരംഭകര്‍ക്കും ഇടപാടുകള്‍ നടത്താവുന്ന എസ്.ഐ.ബി ടി.എഫ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിനും എം.എസ്.എം.ഇ വെബ് പോര്‍ട്ടലിനും കോര്‍പ്പറേറ്റ് ബാങ്കിങ് മേഖലയിലെ നവീകരണം എന്ന വിഭാഗത്തില്‍ പുരസ്‌ക്കാരം ലഭിച്ചു. പരിസ്ഥിതി സൗഹാര്‍ദ്ദ സംരംഭത്തിന് വേഗത്തില്‍ അനുവദിക്കുന്ന വ്യക്തിഗത വായ്പകള്‍ (ക്വിക്ക് പേഴ്സണല്‍ ലോണ്‍), ബാങ്കിങ് ഇതര സ്ഥാപനങ്ങളുമായുള്ള വായ്പ പങ്കാളിത്തം (കോ ലെന്‍ഡിങ്), പരമാവധി ഇടപാടുകാരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വാട്‌സ്ആപ്പ് ബാങ്കിങ് സേവനങ്ങള്‍ എന്നീ വിഭാഗങ്ങള്‍ക്കും അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഉപഭോക്തൃ കേന്ദ്രീകൃത പ്രവര്‍ത്തനങ്ങളിലുള്ള ബാങ്കിന്റെ പ്രതിബദ്ധതയെ തെളിയിക്കുന്നതാണ് ഈ അംഗീകാരമെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സി.ഇ.ഒയുമായ പി ആര്‍ ശേഷാദ്രി പറഞ്ഞു.
Tags:    

Similar News