കൊങ്കണ്‍ വഴിയുള്ള ട്രെയിനുകള്‍ക്ക് പുതിയ ഷെഡ്യൂള്‍ നവംബര്‍ 1 മുതല്‍
ദക്ഷിണ റെയില്‍വെയുടെ 30 ട്രെയിനുകളെ സമയമാറ്റം ബാധിക്കും
കൊങ്കണ്‍ വഴിയുള്ള ട്രെയിനുകള്‍ക്ക് നവംബര്‍ 1 മുതലുള്ള ഷെഡ്യൂളുകള്‍ ദക്ഷിണ റെയില്‍വെ പ്രഖ്യാപിച്ചു. ശൈത്യകാല സീസണ് മുന്നോടിയായുള്ള സമയക്രമങ്ങളാണ് വരുന്നത്. മിക്ക ട്രെയിനുകളുടെയും ഷെഡ്യൂളുകളില്‍ കാര്യമായ മാറ്റങ്ങളുണ്ട്. നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ്, വെരാവല്‍-തിരുവനന്തപുരം പ്രതിവാര എക്‌സ്പ്രസ്, ഗാന്ധിധാം-നാഗര്‍കോവില്‍ പ്രതിവാര എക്‌സ്പ്രസ്, ഓഖ-എറണാകുളം എക്‌സ്പ്രസ്, ഭാവ്‌നഗര്‍ തിരുവനന്തപുരം എക്‌സ്പ്രസ്, നിസാമുദ്ദീന്‍-എറണാകുളം പ്രതിവാര എക്‌സ്പ്രസ്, അജ്മീര്‍-എറണാകുളം മരുസാഗര്‍ എക്‌സ്പ്രസ്, ചാണ്ഡിഗഡ്-തിരുവനന്തപുരം സമ്പര്‍ക്ക ക്രാന്തി എക്‌സ്പ്രസ്, നേതാവതി എക്‌സ്പ്രസ് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളുടെ സമയക്രമങ്ങളില്‍ നവംബര്‍ 1 മുതല്‍ മാറ്റങ്ങളുണ്ടാകും. ദക്ഷിണ റെയില്‍വെയുടെ 30 സര്‍വ്വീസുകള്‍ക്കാണ് പുതിയ സമയക്രമം ബാധകം. യാത്രക്കാര്‍ ഷെഡ്യൂളുകള്‍ മുന്‍കൂട്ടി പരിശോധിക്കണമെന്ന് റെയില്‍വെ അറിയിപ്പില്‍ പറഞ്ഞു.