കേരള മാര്‍ക്കറ്റില്‍ 72 ശതമാനം മാര്‍ക്കറ്റ് വിഹിതം, 531 നെറ്റ് വര്‍ക്ക് ആശുപത്രികളുമായി സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്
കേരളത്തില്‍ സ്റ്റാര്‍ ഹെല്‍ത്തിന്റെ 53,000ത്തിലധികം ഏജന്റുമാരില്‍ 50 ശതമാനത്തിലേറെയും വനിതകളാണ്;
രാജ്യത്തെ മുന്‍നിര ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ഈ സാമ്പത്തികവര്‍ഷം കേരളത്തില്‍ നിന്ന് ലക്ഷ്യമിടുന്നത് 1,500 കോടി രൂപയുടെ പ്രീമിയം. സംസ്ഥാനത്ത് 60 ശാഖകളുള്ള സ്റ്റാര്‍ ഹെല്‍ത്തിന് 531 നെറ്റ് വര്‍ക്ക് ആശുപത്രികളും 53,000 ഏജന്റുമാരും കേരളത്തിലുണ്ടെന്ന് സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എക്‌സിക്യൂട്ടീവ് പ്രസിഡന്റ് സനന്ദ് കുമാര്‍ പറഞ്ഞു.
കേരളത്തില്‍ സ്റ്റാര്‍ ഹെല്‍ത്തിന്റെ 53,000ത്തിലധികം ഏജന്റുമാരില്‍ 50 ശതമാനത്തിലേറെയും വനിതകളാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 2,650 കോടി രൂപയുടെ ക്ലെയിമുകള്‍ തീര്‍പ്പാക്കി. ഹോം ഹെല്‍ത്ത് കെയര്‍ സേവനം, കാഴ്ച പരിമിതിയുള്ളവര്‍ക്കായി ബ്രെയിലി പോളിസി, ഫ്രീ ടെലി മെഡിസിന്‍, സമഗ്ര വാക്‌സിനേഷന്‍ കാമ്പെയിന്‍ എന്നിവ കമ്പനി നല്‍കുന്നുണ്ടെന്ന് സനന്ദ് കുമാര്‍ വ്യക്തമാക്കി.
സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് 2024 സാമ്പത്തിക വര്‍ഷത്തില്‍ തീര്‍പ്പാക്കിയത് 740 കോടി രൂപ മൂല്യമുള്ള ക്ലെയിമുകളാണ്. കഴിഞ്ഞ 5 വര്‍ഷത്തില്‍ 2,650 കോടി രൂപയുടെ ക്ലെയിം തീര്‍പ്പാക്കി. സ്റ്റാര്‍ ഹെല്‍ത്ത് പ്രവര്‍ത്തനമാരംഭിച്ചതു മുതല്‍ 52,000 കോടി രൂപ മൂല്യം വരുന്ന 1.1 കോടി ക്ലെയിമുകളാണ് തീര്‍പ്പാക്കിയത്.
വീട്ടിലിരുന്നു കൊണ്ട് ഉപയോക്താക്കള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ നേടാന്‍ കഴിയുന്ന ഹോം ഹെല്‍ത്ത് കെയര്‍ സേവനം സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കൊച്ചിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഈ സേവനം സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം, കോട്ടയം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ലഭ്യമാണ്.