നിക്ഷേപങ്ങളില്‍ മികച്ച വളര്‍ച്ച, ഈ ബാങ്ക് ഓഹരി പരിഗണിക്കാം
അറ്റ പലിശ മാര്‍ജിന്‍ മെച്ചപ്പെട്ടു, വായ്പ-നിക്ഷേപ അനുപാതം മിതപ്പെടുത്തുന്നു;
പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്ക് നാലാം പാദത്തില്‍ ബിസിനസ് മെച്ചപ്പെടുത്തിയതിനെ തുടര്‍ന്ന് ഓഹരിയില്‍ പ്രതീക്ഷ വര്‍ധിച്ചിട്ടുണ്ട്. ശാഖകളുടെ വികസനം നടപ്പാക്കിയും കൂടുതല്‍ ജീവനക്കാരെ നിയമിച്ചും ബാങ്കിനെ ശക്തിപ്പെടുത്തുകയാണ്.
1. 2023-24 നാലാം പാദത്തില്‍ നിക്ഷേപങ്ങളില്‍ (Deposits) 7.5 ശതമാനം പാദാധിഷ്ഠിത വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. വായ്പകളെ അപേക്ഷിച്ച് കൂടുതല്‍ വര്‍ധന നിക്ഷേപങ്ങളില്‍ ഉണ്ടായി.
2. 1.66 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങളാണ് നാലാം പാദത്തില്‍ സമാഹരിച്ചത്, മുന്‍ പാദത്തില്‍ 41.10 ലക്ഷം കോടി രൂപയാണ് നിക്ഷേപങ്ങളായി ലഭിച്ചത്.
3. ഡിസംബര്‍ പാദത്തില്‍ വായ്പ-നിക്ഷേപ അനുപാതം 110.50 ശതമാനമായിരുന്നത് നിക്ഷേപ വളര്‍ച്ച 3-4 ശതമാനം വര്‍ധിക്കുന്നത് കൊണ്ട് കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
4. അറ്റ പലിശ മാര്‍ജിന്‍ മെച്ചപ്പെടുന്നത്, റീറ്റെയ്ല്‍ നിക്ഷേപ സമാഹരണം വര്‍ധിക്കുന്നത്, വായ്പ വളര്‍ച്ച കുറയുന്നത് എന്നിവ ബാങ്കിന്റെ വളര്‍ച്ചയ്ക്ക് സഹായകരമാകും.
5. 908 പുതിയ ശാഖകള്‍ ഡിസംബര്‍ അവസാനം വരെ ആരംഭിക്കാന്‍ സാധിച്ചിട്ടുണ്ട്, 41,000 പുതിയ ജീവനക്കാരെ വിന്യസിച്ച് കമ്പനി ശക്തിപ്പെടുത്തുകയാണ്.
6. 2,10,000 ഗ്രാമങ്ങളിലേക്ക് സേവനങ്ങള്‍ ലഭ്യമാക്കി, 1.6 ലക്ഷം കാര്‍ഡുകള്‍ വിതരണം ചെയ്തു. വാണിജ്യ, ഗ്രാമീണ ബാങ്കിംഗ് വിഭാഗത്തിലാണ് കൂടുതല്‍ വായ്പാ വളര്‍ച്ച രേഖപ്പെടുത്തിയത്.
7. അഞ്ഞൂറിലധികം പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കുമെന്ന് ഡിസംബര്‍ പാദ പ്രവര്‍ത്തന ഫലത്തിന് ശേഷം പ്രഖ്യാപിച്ചിരുന്നു.
8. കറണ്ട് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ടില്‍ മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട് - പാദാധിഷ്ഠിത വളര്‍ച്ച 8.4 ശതമാനം.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം- വാങ്ങുക (Buy)
ലക്ഷ്യ വില- 19,00 രൂപ
നിലവില്‍- 1,546.05 രൂപ
Stock Recommendation by Sharekhan by BNP Paribas.
(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)