നിഫ്റ്റി ദീര്‍ഘകാല, ഹ്രസ്വകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളില്‍, 23,500ല്‍ ഹ്രസ്വകാല പിന്തുണ

ജൂണ്‍ 24ലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി

Update:2024-06-25 08:20 IST

നിഫ്റ്റി 36.75 പോയിന്റ് (0.16%) ഉയര്‍ന്ന് 23,537.85ലാണ് ക്ലോസ് ചെയ്തത്. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പിന്തുണ 23,500 ലെവലിലാണ്. നിഫ്റ്റി താഴ്ന്ന് 23,358.10 ല്‍ വ്യാപാരം തുടങ്ങി. രാവിലെ 23,350ലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. പിന്നീട് സൂചിക ഉയര്‍ന്ന് 23,537.85ല്‍ ക്ലോസ് ചെയ്യുന്നതിന് മുമ്പ് 23,558.10 പരീക്ഷിച്ചു.

ഓട്ടോ, എഫ്എംസിജി, ഫിനാന്‍ഷ്യല്‍ സര്‍വീസ്, റിയല്‍റ്റി മേഖലകള്‍ മികച്ച നേട്ടമുണ്ടാക്കിയപ്പോള്‍, മാധ്യമങ്ങള്‍, പൊതുമേഖലാ ബാങ്കുകള്‍, മെറ്റല്‍, ഐടി എന്നിവ കൂടുതല്‍ നഷ്ടത്തിലായി. 1230 ഓഹരികള്‍ ഉയര്‍ന്നു, 1295 എണ്ണം ഇടിഞ്ഞു, 90 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.

എംആന്‍ഡ്എം, പവര്‍ഗ്രിഡ്, ശ്രീറാം, ഫിന്‍, ഗ്രാസിം എന്നിവയാണ് നിഫ്റ്റി സൂചികയില്‍ കൂടുതല്‍ നേട്ടം ഉണ്ടാക്കിയത്. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, സിപ്ല, അദാനി പോര്‍ട്ട്‌സ്, കോള്‍ ഇന്ത്യ എന്നിവയ്ക്കാണു കൂടുതല്‍ നഷ്ടം.

മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ദീര്‍ഘകാല, ഹ്രസ്വകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍സ്റ്റിക്ക് രൂപപ്പെടുത്തി ദിവസത്തിന്റെ ഉയര്‍ന്ന നിലവാരത്തിനടുത്ത് ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ പോസിറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 23,500ല്‍ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളില്‍ തുടര്‍ന്നാല്‍ പോസിറ്റീവ് ട്രെന്‍ഡ് ഇന്നും തുടരാം. 23,560 ലെവലിലാണ് ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പ്രതിരോധം.


ഇന്‍ട്രാഡേ ലെവലുകള്‍:
പിന്തുണ 23,500 -23,450 -23,375
പ്രതിരോധം 23,560 -23,610 -23,670
(15മിനിറ്റ് ചാര്‍ട്ടുകള്‍)

പൊസിഷണല്‍ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 23,350 -22,800
പ്രതിരോധം 23,800 -24,250.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 42.50 പോയിന്റ് നേട്ടത്തില്‍ 51,703.90ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ പാേസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഇടക്കാല, ഹ്രസ്വകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍സ്റ്റിക്ക് രൂപപ്പെടുത്തി ദിവസത്തിന്റെ ഉയര്‍ന്ന നിലവാരത്തിനടുത്ത് ക്ലോസ് ചെയ്തു. സൂചികയ്ക്ക് 51,950 ലെവലില്‍ ഇന്‍ട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളില്‍ നീങ്ങുകയാണെങ്കില്‍, വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെന്‍ഡ് തുടരാം. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പിന്തുണ 51,550 ലെവലിലാണ്.


ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍
51,550 -51,230 -50,900
പ്രതിരോധ നിലകള്‍
51,950 -52,200 -52,500.
(15 മിനിറ്റ് ചാര്‍ട്ടുകള്‍)

പൊസിഷനല്‍ ട്രേഡര്‍മാര്‍
ഹ്രസ്വകാല സപ്പോര്‍ട്ട് 51,000 -49,500
പ്രതിരോധം 52,300 -53,600.
Tags:    

Similar News