വന്ദേ മെട്രോ: കേരളത്തിലെ 10 റൂട്ടുകൾ പരിഗണനയിൽ

വന്ദേ ഭാരത് എക്സ്പ്രസിന്റെ മിനി പതിപ്പായാണ് വന്ദേ മെട്രോ ട്രെയിനുകള്‍ നിര്‍മ്മിക്കുന്നത്

Update: 2023-07-20 08:27 GMT

Image:@https://twitter.com/vandebharatexp / Representative Image

ഹ്രസ്വദൂര റൂട്ടുകളെ ബന്ധിപ്പിക്കുന്ന വന്ദേ മെട്രോ സര്‍വീസുകള്‍ റെയില്‍വേ ഉടന്‍ ആരംഭിക്കും. ഇതിനായി കേരളത്തില്‍ നിന്ന് പത്ത് റൂട്ടുകള്‍ പരിഗണയിലെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍ നിന്ന് അഞ്ച് വീതം റൂട്ടുകള്‍ പരിഗണിക്കുമെന്നാണ് വിവരം. വന്ദേ ഭാരത് എക്സ്പ്രസിന്റെ മിനി പതിപ്പായാണ് വന്ദേ മെട്രോ ട്രെയിനുകള്‍ നിര്‍മ്മിക്കുന്നത്. 200 കിലോമീറ്ററാണ് ദൂരപരിധി. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്നാകും ആദ്യ വന്ദേ മെട്രോ ട്രെയിന്‍ റേക്ക് പുറത്തിറങ്ങുക

വന്ദേസാധാരണും ഉടനെത്തും

റെയില്‍വേയുടെ അത്യാധുനിക ട്രെയിനായ വന്ദേഭാരത് മാതൃകയില്‍ സാധാരണക്കാര്‍ക്കായി നോണ്‍ എസി വന്ദേസാധാരണ്‍ ട്രെയിനുകളും ഉടന്‍ കേരളത്തിലെത്തുമെന്ന് അടുത്തിടെ റെയില്‍വേ അറിയിച്ചിരുന്നു.ഒക്ടോബറില്‍ ഇതിന്റെ സര്‍വീസ് തുടങ്ങും. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന തരത്തില്‍ കുറഞ്ഞ ടിക്കറ്റ് നിരക്കായിരിക്കും. രാജ്യത്ത് ഒന്‍പത് കേന്ദ്രങ്ങളില്‍ നിന്നാണ് ആദ്യ സര്‍വീസ്. കേരളത്തിനും ഒരു ട്രെയിന്‍ ലഭിക്കും. എറണാകുളം- ഗുവാഹതി പ്രതിവാര സര്‍വീസാകും ഇതെന്നാണ് സൂചന.

ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക കോച്ചുകള്‍, എട്ട് സെക്കന്‍ഡ് ക്ലാസ് അണ്‍റിസര്‍വ്ഡ് കോച്ചുകള്‍, 12 സെക്കന്‍ഡ് ക്ലാസ് 3-ടയര്‍ സ്ലീപ്പര്‍ കോച്ചുകള്‍ എന്നിവ വന്ദേ സാധാരണില്‍ ഉണ്ടാവും. എല്ലാ കോച്ചുകളും നോണ്‍ എസി ആയിരിക്കും. ഈ വര്‍ഷം അവസാനത്തോടെയാവും തീവണ്ടിയുടെ ആദ്യ രൂപം പുറത്തിറക്കുക.ദീര്‍ഘദൂര യാത്രയ്ക്കാകും ഇവ ഉപയോഗിക്കുക. ചെന്നൈയിലെ ഫാക്ടറിയില്‍ 65 കോടി രൂപ ചെലവിലാകും ട്രെയിനുകള്‍ നിര്‍മ്മിക്കുക.


Tags:    

Similar News