കോവിഡ് കേസ് വര്‍ധനവ്; ഇന്ത്യയിലെ ഈ നഗരങ്ങളില്‍ ഞായറാഴ്ച ലോക്ഡൗണ്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തന്നെ 40,715 പുതിയ കേസുകളും 199 മരണവും റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Update:2021-03-24 14:29 IST

രാജ്യത്ത് കഴിഞ്ഞ ഏതാനും ആഴ്ചകളായി കൊറോണ കേസുകളില്‍ വന്‍ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തന്നെ 40,715 പുതിയ കേസുകളും 199 മരണവും റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മധ്യപ്രദേശിലാണ് കൊറോണ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം മുന്നില്‍ കണ്ട് ചില നഗരങ്ങളില്‍ ഞായറാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. സാഹചര്യം കണക്കിലെടുത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി നരോട്ടം മിശ്രയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
കൊറോണ പടരാതിരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഡോറിലും, ഭോപ്പാലിലും ഇതിനകം ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.
ഇന്‍ഡോറില്‍ ചൊവ്വാഴ്ച 477 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ 8,592 കൊറോണ കേസുകള്‍ സംസ്ഥാനത്തുണ്ട്. ഈ വേഗതയില്‍ കൊറോണ കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍, പഴയ അവസ്ഥയിലേക്ക് പോകേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഇന്ന് ഇതുവരെ സംസ്ഥാനത്ത് 1985 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 1751ഉം ഉറവിടം കണ്ടെത്താത്ത കേസുകള്‍122 കേസുകളെന്ന് റിപ്പോര്‍ട്ട്.
57425 സാംപിളുകളില്‍ നിന്നാണ് ഈ ഫലം. കേരളത്തില്‍ തല്‍ക്കാലം ലോക്ഡൗണ്‍ സാധ്യതകളില്ല എന്നതും വ്യക്തമാണ്. എന്നാല്‍ തമിഴ്‌നാട്ടില്‍ ചിലയിടങ്ങളില്‍ കോവിഡ കേസ് വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ബുധനാഴ്ച ഒരു വര്‍ഷം തികയുകയാണ്. 2020 മാര്‍ച്ച് 23ന് രാത്രി എട്ടു മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 21 ദിവസത്തെ ആദ്യഘട്ട ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. 24ന് രാത്രി 12ന് ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു.



Tags:    

Similar News