മൂന്നാം വന്ദേഭാരത് വരുന്നു; എറണാകുളം-ബെംഗളൂരു യാത്ര ഇനി അതിവേഗം

ചെന്നൈ, എറണാകുളം, ബെംഗളൂരു റൂട്ടില്‍ സര്‍വീസുകള്‍, വാരാന്ത്യ യാത്രകള്‍ എളുപ്പമാകും

Update:2023-10-27 20:50 IST

(UPDATE: ദീപാവലിയോട് അനുബന്ധിച്ച് നവംബറില്‍ സര്‍വീസ് നടത്തുന്ന സ്‌പെഷ്യല്‍ വന്ദേഭാരത് ട്രെയ്‌നാണ് ഇത്)

വരുന്നൂ മൂന്നാം വന്ദേ ഭാരത് എക്‌സ്പ്രസ്. ചെന്നൈ-ബെംഗളൂരു, ബെംഗളൂരു-എറണാകുളം, എറണാകുളം-ബെംഗളൂരു,ബെംഗളൂരു-ചെന്നൈ എന്നിങ്ങനെയായിരിക്കും കേരളത്തിന്റെ മൂന്നാം വന്ദേഭാരതിന്റെ സര്‍വീസ് എന്നാണ് റിപ്പോര്‍ട്ട്. വാരാന്ത്യ തിരക്ക് കുറയ്ക്കാനുള്ള സതേണ്‍ റെയ്ല്‍വേയുടെ നീക്കമാണ് പുതിയ റൂട്ടുകളെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ചെന്നൈ ബെംഗളൂരു, ബെംഗളൂരു-എറണാകുളം സൗത്ത് റൂട്ടിലായിരിക്കും സര്‍വീസുകള്‍. ചെന്നൈയില്‍ നിന്നും വൈകുന്നേരം പുറപ്പെടുന്ന ട്രെയ്ന്‍ പിറ്റേന്ന് പുലര്‍ച്ചെ നാലിന് ബെംഗളൂരു എത്തും. ബെംഗളൂരുവിൽ നിന്ന് 4.30ക്ക് പുറപ്പെടുന്ന ട്രെയ്ന്‍ ഉച്ചയ്ക്ക് 1.30ന് എറണാകുളം സൗത്തിലെത്തും. തുടര്‍ന്ന് എറണാകുളം സൗത്തില്‍ നിന്ന് ഉച്ചയ്ക്ക് 2 മണിക്ക് ബെംഗളൂരിലെക്ക് പുറപ്പെടുന്ന ട്രെയ്ന്‍ രാത്രി 10.30ഓടെ ബെംഗളൂരിലെത്തും. റിപ്പോര്‍ട്ട് ശരിയെങ്കില്‍ ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലെത്താന്‍ വെറും ഒമ്പത് മണിക്കൂര്‍ മതിയാകും.

നിലവില്‍ ചെന്നൈയിലുള്ള അധിക റെയ്ക് ഉപയോഗിച്ചായിരിക്കും ഈ പുതിയ വന്ദേഭാരത് സര്‍വീസ് സജ്ജമാക്കുക. എട്ട് കോച്ചുകളാണ് ഈ വന്ദേഭാരതിന് ഉണ്ടാകുക. സതേണ്‍ റെയ്ല്‍വേയുടെ അനുമതി ലഭിച്ചതിനു  ശേഷമേ പ്രവര്‍ത്തനമാരംഭിക്കുകയുള്ളു. ഇതുവരെ ഔദ്യോഗിക അറിയിപ്പുകള്‍ പുറത്തു വിട്ടിട്ടില്ല. 

Tags:    

Similar News