ഇന്ത്യന്‍ ഗ്രാമങ്ങളില്‍ കോവിഡ് രൂക്ഷമാകാന്‍ കാരണമിതാണ്, കിരണ്‍ മജുംദാര്‍ ഷാ പറയുന്നു
കോവിഡ് രണ്ടാംതരംഗം ഇന്ത്യയില്‍ സുനാമി കണക്കെ ആഞ്ഞടിക്കുന്നതായി കിരണ്‍ മജുംദാര്‍ ഷാ
കോവിഡ് രണ്ടാംതരംഗം ഇന്ത്യയില്‍ സുനാമി കണക്കെ ആഞ്ഞടിക്കുന്നതായി ബയോകോണ്‍ സ്ഥാപക കിരണ്‍ മജുംദാര്‍ ഷാ. ''കോവിഡ് രണ്ടാംതരംഗം ഇന്ത്യയില്‍ സുനാമി കണക്കാണ്. ഏറ്റവും ദൗര്‍ഭാഗ്യകരമായ സംഗതി, രാജ്യത്തെ ഒരു ഭാഗം പോലും കോവിഡ് ആഞ്ഞടിക്കാത്തതായി ഇല്ലെന്നതാണ്,'' മജുംദാര്‍ ഷാ പറയുന്നു.
ഇന്ത്യയുടെ നഗരങ്ങളും ഗ്രാമങ്ങളും ഒരുപോലെ കോവിഡ് വ്യാപനത്തിന്റെ പിടിയിലാണ്. നമ്മുടെ നാട്ടില്‍ നടത്തിയ നിയമസഭാ തെരഞ്ഞെടുപ്പുകളും മതപരമായ ആഘോഷങ്ങളും ഉത്സവങ്ങളും ഒക്കെയാണ് ഗ്രാമീണ മേഖലയില്‍ കോവിഡ് വ്യാപനം ഇത്രമാത്രം തീവ്രമാക്കിയതെന്ന് മജുംദാര്‍ ഷാ പറയുന്നു.
''ഇത്രയും തീവ്രമായൊരു പകര്‍ച്ചവ്യാധി നേരിടാന്‍ മതിയായ ആശുപത്രി കിടക്കകളും ഓക്‌സിജനും നമുക്കില്ല. മതിയായ മനുഷ്യവിഭവശേഷിയില്ല. രോഗികളെ ചികിത്സിക്കാന്‍ ആവശ്യമായ മരുന്ന് നമ്മുടെ കൈവശമില്ല. ഇതേപോലൊരു മഹാമാരി കാലത്ത് മരുന്നുകളും മറ്റ് കാര്യങ്ങളും സപ്ലെ ചെയ്യാന്‍ പറ്റുന്ന സംവിധാനം പോലും നമുക്കില്ല,'' ഇപ്പോഴത്തെ സാഹചര്യത്തിന്റെ രൂക്ഷത വെളിവാക്കിക്കൊണ്ട് കിരണ്‍ മജുംദാര്‍ ഷാ പറയുന്നു.