ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; 2020 ഫെബ്രുവരി 12

Update:2020-02-12 10:23 IST

1. പാചക വാതക വില കുത്തനെ ഉയര്‍ത്തി

പാചക വാതക വിലയില്‍ വന്‍ വര്‍ധന. ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന്റെ വിലയാണ് വര്‍ധിച്ചത്. ഒറ്റയടിക്ക് 146 രൂപ 50 പൈസ കൂട്ടി. 850 രൂപ 50 പൈസയാണ് പുതിയ വില. വില വര്‍ദ്ധന നിലവില്‍ വന്നതായി എണ്ണ കമ്പനികള്‍ അറിയിച്ചു.

2. മെയ്ക്ക്‌മൈ ട്രിപ്പിന്റെ സ്ഥാപകന്‍ ദീപ് കല്‍റ സിഇഒ സ്ഥാനമൊഴിഞ്ഞു

ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സിയായ മെയ്ക്ക്‌മൈ ട്രിപ്പിന്റെ സ്ഥാപകന്‍ ദീപ് കല്‍റ കമ്പനിയുടെ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) സ്ഥാനത്ത് നിന്ന് വിരമിച്ചു. സഹസ്ഥാപകനും ഇന്ത്യ സിഇഒയുമായ രാജേഷ് മാഗോ പകരം ചാര്‍ജെടുത്തു.. നാസ്ഡാക്കില്‍ ലിസ്റ്റ് ചെയ്ത കമ്പനിയാണ് ഗുരുഗ്രാം ആസ്ഥാനമായുള്ള മെയ്ക്ക്‌മൈ ട്രിപ്പ്.

3. ബജറ്റിന്റെ ആഘാതം സിഗരറ്റ് വലിക്കാരിലേക്ക്

ഈ വര്‍ഷം കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ദേശീയ വിപത്ത് ആകസ്മിക ഡ്യൂട്ടി (എന്‍സിസിഡി) വര്‍ദ്ധനവിനെത്തുടര്‍ന്ന്, മാര്‍ക്കറ്റ് ലീഡര്‍ ഐടിസി അതിന്റെ എല്ലാ വിപണികളിലെയും സിഗരറ്റ് വില 10-20 ശതമാനം വര്‍ദ്ധിപ്പിച്ചു. എന്‍സിസിഡിയുടെ വര്‍ദ്ധനവ് ഉപഭോക്താവിന് കൈമാറാനോ ആഗിരണം ചെയ്യാനോ നിര്‍മ്മാതാക്കള്‍ക്ക് അവസരമുണ്ട്.

4. ഹൈദരാബാദ് ആസ്ഥാനമായുള്ള പ്രമുഖ സ്റ്റാര്‍ട്ടപ്പ് സ്വന്തമാക്കി ടൈറ്റന്‍

വാച്ച്, ജ്വല്ലറി നിര്‍മാതാക്കളായ ടൈറ്റന്‍ ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് എച്ച്.യു.ജി ഇന്നൊവേഷന്‍സിനെ സ്വന്തമാക്കി.സ്മാര്‍ട്ട് വെയറബിള്‍സ് രംഗത്ത് രാജ്യത്തെ ആധിപത്യം ഉറപ്പിക്കുകയാണ് ലക്ഷ്യം.

5. മരുന്നു ക്ഷാമം പരിഹരിക്കുന്നതിന് ചൈനയുടെ സഹായം തേടാന്‍ എച്ച്എഎല്‍

കൊറോണ വൈറസിന്റെ പേരില്‍ ഉണ്ടാകാവുന്ന മരുന്നു ക്ഷാമം പരിഹരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി പൊതുമേഖലാ ഫാര്‍മ കമ്പനിയായ ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്‌സ് (എച്ച്എഎല്‍) ചിലയിനം ഫെര്‍മെന്റേഷന്‍ മരുന്നു കൂട്ടുകളുടെ ഉല്‍പ്പാദന, വിപണനത്തിന് ചൈനയെ ആശ്രയിക്കുന്നതിന് സര്‍ക്കാരിന്റെ അനുമതി തേടി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News