ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; 2020 മാര്‍ച്ച് 9

Update: 2020-03-09 04:54 GMT

1. ഇന്ത്യ ഉള്‍പ്പെടെ പതിനാല് രാജ്യക്കാര്‍ക്ക് ഖത്തറില്‍ പ്രവേശന വിലക്ക്

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇന്ത്യ ഉള്‍പ്പെടെ പതിനാല് രാജ്യക്കാര്‍ക്ക് ഖത്തര്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള എല്ലാ യാത്രക്കാര്‍ക്കും വിലക്ക് ബാധകമാണ്. ഖത്തറില്‍ താമസ വിസയുള്ളവര്‍, വിസിറ്റ് വിസക്കാര്‍ എന്നിവര്‍ക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഖത്തറില്‍ പ്രവേശിക്കാന്‍ കഴിയില്ല. ഇതോടെ നാട്ടില്‍ അവധിക്ക് പോയ പതിനായിരക്കണക്കിന് ഖത്തര്‍ മലയാളികളുടെ മടക്കയാത്ര അനിശ്ചിതമായി നീളും. പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, ഇറാന്‍, ഇറാഖ്, ലെബനന്‍, സൗത്ത് കൊറിയ, തായ്‌ലാന്‍ഡ്, നേപ്പാള്‍, ഈജിപ്ത്, ചൈന, സിറിയ എന്നീ രാജ്യക്കാര്‍ക്കും ഖത്തര്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി.

2. തമിഴ്നാട്ടില്‍ നിന്ന് പ്രതിവര്‍ഷം കേരളം സന്ദര്‍ശിക്കുന്നത് 17 ലക്ഷത്തോളം വിനോദസഞ്ചാരികള്‍

കേരളത്തിലേക്കുള്ള ആഭ്യന്തര സഞ്ചാരികളുടെ ഒഴുക്ക് എക്കാലത്തെയും ഉയര്‍ന്ന നിരക്കിലായെന്ന് കണക്ക്. തമിഴ്നാട്ടില്‍ നിന്ന് പ്രതിവര്‍ഷം 17 ലക്ഷത്തോളം വിനോദസഞ്ചാരികളാണ് സംസ്ഥാനം സന്ദര്‍ശിക്കുന്നത്.

3. വിവാദ് സേ വിശ്വാസ് പദ്ധതി നീട്ടിയേക്കും

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട പശ്ചാത്തലത്തില്‍ നേരിട്ടുള്ള നികുതി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള സര്‍ക്കാരിന്റെ പദ്ധതിയായ വിവാദ് സേ വിശ്വാസിന്റെ കാലപരിധി മാര്‍ച്ച് 31 ന് അപ്പുറത്തേക്ക് നീട്ടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്.

4. പെന്‍ഷന്‍ വിപണിയില്‍ വിദേശ ഫണ്ടുകള്‍ക്ക് അനുമതി നല്‍കും

സ്വതന്ത്ര പെന്‍ഷന്‍ ട്രസ്റ്റുകള്‍ സ്ഥാപിക്കുന്നതിന് വിദേശ പെന്‍ഷന്‍ ഫണ്ടുകളെ അനുവദിക്കാനും പെന്‍ഷന്‍ ഉല്‍പ്പന്നങ്ങളുടെ അംഗീകാരത്തിനുള്ള ഏക ഏജന്‍സിയായി പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിറ്റിയെ (പിഎഫ്ആര്‍ഡിഎ) മാറ്റാനുമുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നതായി സൂചന.

5. വന്‍ കരാറുകള്‍ നേടുന്നതില്‍ ഐടി സ്ഥാപനങ്ങള്‍ കാലതാമസം നേരിടുന്നു

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാല്‍ വലിയ ഡീലുകള്‍ നേടുന്നതിലും പൂര്‍ത്തിയാക്കുന്നതിലും ഐടി സേവന സ്ഥാപനങ്ങള്‍ ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കാലതാമസം നേരിടുമെന്ന് ഔട്ട്സോഴ്സിംഗ് ഉപദേശക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News