ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജനുവരി 13

Update: 2020-01-13 04:39 GMT

1.വിദേശ നാണയ ശേഖരം പുത്തന്‍ ഉയരത്തില്‍

ഇന്ത്യയുടെ

വിദേശ നാണയശേഖരം ജനുവരി മൂന്നിന് സമാപിച്ച വാരത്തില്‍ സര്‍വകാല റെക്കാഡ്

ഉയരമായ 46,115. 70 കോടി ഡോളറിലെത്തി. 368.90 കോടി ഡോളറാണ് ആ വാരത്തില്‍

കൂടിയതെന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്ക്. തൊട്ടുമുമ്പത്തെ ആഴ്ചയില്‍ 252

കോടി ഡോളറും കൂടിയിരുന്നു.

2. റെയില്‍വേ വികസനത്തിന് സ്വകാര്യമേഖലയുടെ പിന്തുണ ആവശ്യം; സ്വകാര്യവല്‍ക്കരണമില്ല

റെയില്‍വേ

വികസനം ത്വരിതപ്പെടുത്തുന്നതിന് സ്വകാര്യമേഖലയുടെ പിന്തുണ ആവശ്യമാണെന്ന്

മന്ത്രി പീയുഷ് ഗോയല്‍. റെയില്‍വേ ശൃംഖലയുടെ സ്വകാര്യവല്‍ക്കരണം ഇന്ത്യന്‍

റെയില്‍വേയെ സ്വകാര്യവല്‍ക്കരിക്കാനുളള നീക്കത്തിന്റെ ഭാഗമാണെന്ന വാദങ്ങളെ

അദ്ദേഹം തള്ളിക്കളഞ്ഞു. എന്നാല്‍, ഈ മേഖലയ്ക്ക് പൊതു- സ്വകാര്യ

പങ്കാളിത്തത്തോടെയുളള ഫണ്ടിംഗ് മാതൃകയുടെ ആവശ്യമാണെന്നും അദ്ദേഹം

വ്യക്തമാക്കി.

3. നാണ്യപ്പെരുപ്പം മൂന്നര വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക്

ഉപഭോക്തൃ

വില സൂചികയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം ആറു ശതമാനത്തിലേക്ക്.

മൂന്നര വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് നിലവിലത്തെ കുതിപ്പ്.

ഭക്ഷ്യോല്‍പന്നങ്ങളിലുണ്ടായ വന്‍ വിലവര്‍ധനവാണ് ഇതിന്റെ പ്രധാന കാരണം.

4. റിസര്‍വ് ബാങ്കില്‍ നിന്ന് വീണ്ടും ഇടക്കാല ലാഭവിഹിതമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

നികുതി

വരുമാനവും പൊതുമേഖലാ ഓഹരി വില്പന വരുമാനവും പാളിയ സാഹചര്യത്തില്‍ റിസര്‍വ്

ബാങ്കില്‍ നിന്ന് വീണ്ടും കേന്ദ്ര സര്‍ക്കാര്‍ ഇടക്കാല ലാഭവിഹിതം തേടാന്‍

ഒരുങ്ങുന്നു. നടപ്പു സാമ്പത്തിക വര്‍ഷം (201920) അവസാനിക്കുന്നതിന് മുമ്പേ

35,000-40,000 കോടി രൂപ ചോദിക്കാനാണ് ധനമന്ത്രാലയ നീക്കം. കേന്ദ്രത്തിന്റെ

നികുതി വരുമാനത്തില്‍ ഇതിനകം നാലുലക്ഷം കോടി രൂപയുടെ കുറവുണ്ടെന്നാണ്

വിലയിരുത്തല്‍

5. സംസ്ഥാനങ്ങള്‍ എഴുതിത്തള്ളിയ കാര്‍ഷിക കടം 4.70 ലക്ഷം കോടി

കഴിഞ്ഞ

പത്തുവര്‍ഷത്തിനിടെ വിവിധ സംസ്ഥാനങ്ങള്‍ എഴുതിത്തള്ളിയ കാര്‍ഷിക വായ്പ

4.70 ലക്ഷം കോടി രൂപ. 2018-19ല്‍ 1.1 ലക്ഷം കോടി രൂപയായിരുന്നു

കിട്ടാക്കടമായ കാര്‍ഷിക വായ്പകള്‍. ആ വര്‍ഷത്തെ മൊത്തം കിട്ടാക്കടമായ 8.79

ലക്ഷം കോടി രൂപയുടെ 12.4 ശതമാനമായിരുന്നു അത്. 2015-16ല്‍ കാര്‍ഷിക

കിട്ടാക്കടം 48,800 കോടി രൂപ മാത്രമായിരുന്നു. ആ വര്‍ഷത്തെ മൊത്തം

കിട്ടാക്കടമായിരുന്ന 5.66 ലക്ഷം കോടി രൂപയുടെ 8.6 ശതമാനമായിരുന്നു അതെന്ന്

എസ്.ബി.ഐ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News