നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ഏപ്രിൽ 22

Update: 2019-04-22 04:53 GMT

1. ജിഎസ്ടി സെയിൽസ് റിട്ടേൺ: തീയതി നീട്ടി

മാർച്ച് മാസത്തേക്കുള്ള ജിഎസ്ടി സമ്മറി സെയിൽസ് റിട്ടേൺ (GSTR-3B) സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 23 വരെ നീട്ടി. ഏപ്രിൽ 20 ആയിരുന്നു മുൻ നിശ്ചയിച്ചിരുന്ന തീയതി. GSTN നെറ്റ് വർക്കിലെ തകരാറു മൂലമാണ് ഇടയ്ക്കിടെ തീയതി മാറ്റിവെക്കേണ്ടി വരുന്നതെന്നായിരുന്നു ആക്ഷേപം.

2. ജെറ്റ് എയർവേയ്‌സിന് വേണ്ടി ടാറ്റ മുന്നോട്ടു വന്നേക്കും

കടക്കെണിയിലായി പ്രവർത്തനം നിർത്തിയ ജെറ്റ് എയർവേയ്‌സ് ഏറ്റെടുക്കാൻ ടാറ്റ മുൻകൈയ്യെടുത്തേക്കുമെന്ന് ലൈവ്മിന്റ് റിപ്പോർട്ട് ചെയ്യുന്നു. മുൻപ് ടാറ്റ ഇക്കാര്യം വ്യക്തമാക്കിയപ്പോഴെല്ലാം ജെറ്റിന്റെ നിയന്ത്രണം വിട്ടു നല്കാൻ ചെയർമാൻ നരേഷ് ഗോയൽ തയ്യാറായിരുന്നില്ല.

3. ഏപ്രിലിലെ വിദേശ നിക്ഷേപം 11,012 കോടി

ഏപ്രിൽ മാസത്തിൽ വിദേശ നിക്ഷേപകർ ഇന്ത്യൻ ക്യാപിറ്റൽ മാർക്കറ്റുകളിൽ നിക്ഷേപിച്ചത് 11,012 കോടി രൂപ. മാർച്ചിൽ 45,981 കോടി രൂപയും ഫെബ്രുവരിയിൽ 11,182 കോടി രൂപയുമാണ് വിദേശ നിക്ഷേപം എത്തിയത്. ലിക്വിഡിറ്റി ആശങ്കകൾ മൂലം ജനുവരിയിൽ വിദേശ നിക്ഷേപകർ പണം പിൻവലിക്കുന്നതാണ് കാണാൻ കഴിഞ്ഞത്.

4. ജൻധൻ എക്കൗണ്ടുകളിലെ നിക്ഷേപം ഒരു ലക്ഷം കൊടി കടക്കും

ജൻധൻ എക്കൗണ്ടുകളിലെ നിക്ഷേപം ഒരു ലക്ഷം കൊടി രൂപയിലേക്ക്. ഏപ്രിൽ മൂന്നിലെ കണക്കനുസരിച്ച് നിക്ഷേപം 97,665.66 കോടി രൂപയാണ്. 35.39 കോടി ജൻധൻ എക്കൗണ്ടുകളാണ് ഇപ്പോഴുള്ളത്. 27.89 കോടി എക്കൗണ്ട് ഉടമകൾക്ക് റൂപേ ഡെബിറ്റ് കാർഡുകൾ നൽകിയിട്ടുണ്ട്.

5. 1.5 ലക്ഷം പോസ്റ്റ് ഓഫീസുകൾ ആധുനീകരിച്ച് ടിസിഎസ്

1.5 ലക്ഷം പോസ്റ്റ് ഓഫീസുകൾ ടിസിഎസ് ആധുനീകരിച്ചു. ഇന്ത്യ പോസ്റ്റിന് വേണ്ടി കമ്പനി വികസിപ്പിച്ച ഇന്റഗ്രേറ്റഡ് സൊല്യൂഷൻ ആണ് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്. 2013 ലാണ് ഇതു സംബന്ധിച്ച 1,100 കോടി രൂപയുടെ കരാർ ടിസിഎസിന് ലഭിച്ചത്.

Similar News