ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; ഫെബ്രുവരി 24

Update: 2020-02-24 04:38 GMT

1. ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനം സൗഹൃദം ഊട്ടിയുറപ്പിക്കുമെന്ന് മോദി

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനം സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'നിങ്ങളുടെ വരവിനായി ഇന്ത്യ കാത്തിരിക്കുന്നു. ഈ സന്ദര്‍ശനം തീര്‍ച്ചയായും നമ്മുടെ രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ കൂടുതല്‍ ശക്തിപ്പെടുത്തും,'- മോദി ട്വീറ്റ് ചെയ്തു.

2. രാജ്യത്ത് ലിസ്റ്റ് ചെയ്യാത്ത ഇന്ത്യന്‍ കമ്പനികളെയും വിദേശത്ത് ലിസ്റ്റ് ചെയ്യാന്‍ അനുവദിക്കും

രാജ്യത്ത് ലിസ്റ്റു ചെയ്യാത്ത ഇന്ത്യന്‍ കമ്പനികളെയും വിദേശത്ത് ലിസ്റ്റു ചെയ്യാന്‍ അനുവദിക്കുന്നതിനായി കമ്പനി നിയമത്തില്‍ ഭേദഗതി വരുത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലെന്നി റിപ്പോര്‍ട്ട്. ഇതിനായുള്ള കമ്പനി നിയമ ഭേദഗതി ബില്‍ ഇപ്പോള്‍ നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് നീക്കം.

3. ധനനയ കൈമാറ്റം ക്രമാനുഗതമായി മെച്ചപ്പെടുന്നുണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍

ധനനയ കൈമാറ്റം ക്രമാനുഗതമായി മെച്ചപ്പെടുന്നുണ്ടെന്നും കൂടുതല്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയാണുള്ളതെന്നും റിസര്‍വ് ബാങ്ക് (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ്. 49 ബേസിസ് പോയിന്റ് ട്രാന്‍സ്മിഷനാണ് ഡിസംബറിലെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) വിലയിരുത്തിയത്. ഫെബ്രുവരിയില്‍ 69 ബേസിസ് പോയിന്റായി ഉയര്‍ന്നെന്ന് അദ്ദേഹം പറഞ്ഞു.

4. ഏഴു ദിവസവും 24 മണിക്കൂര്‍ കസ്റ്റംസ് ക്ലിയറന്‍സ് സൗകര്യം

കൊറോണാ വൈറസ് ബാധയുടെ അനുബന്ധമായി ചൈനയുമായുള്ള ചരക്കു കയറ്റുമതിയിലും ഇറക്കുമതിയിലും വേഗത്തിലുള്ള ക്ലിയറന്‍സ് ഉറപ്പാക്കാന്‍ മെയ് വരെ എല്ലാ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും ഏഴു ദിവസവും 24 മണിക്കൂര്‍ കസ്റ്റംസ് ക്ലിയറന്‍സ് സൗകര്യം ലഭ്യമാക്കാന്‍ എല്ലാ കസ്റ്റംസ്, സെന്‍ട്രല്‍ ടാക്സ് ചീഫ് കമ്മീഷണര്‍മാര്‍ക്കും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് കസ്റ്റംസ്, സെന്‍ട്രല്‍ ടാക്സ് കത്ത് നല്‍കി.

5. ഇന്ത്യയുമായി ഏറ്റവും ശക്തമായ വ്യാപാര ബന്ധമുള്ള രാജ്യമായി അമേരിക്ക

ഇന്ത്യയുമായി ഏറ്റവും ശക്തമായ വ്യാപാര ബന്ധമുള്ള രാജ്യമായി അമേരിക്ക. ചൈന നിലനിര്‍ത്തിയിരുന്ന ഒന്നാം സ്ഥാനമാണ് ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയായ അമേരിക്ക സ്വന്തമാക്കിയത്. ഇന്ത്യയും അമേരിക്കയും തമ്മില്‍ 2018-19 കാലത്ത് 87.95 ബില്യണ്‍ ഡോളറിന്റെ വ്യാപാര ബന്ധമാണ് ഉണ്ടായത്. അതേസമയം ചൈനയുമായുള്ള വ്യാപാര ഇടപാട് 87.07 ബില്യണ്‍ ഡോളറിന്റേതായിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News