നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ജൂൺ 3 

Update: 2019-06-03 05:01 GMT

1. എൻബിഎഫ്‌സി വായ്പയിൽ വർധന

ലിക്വിഡിറ്റി പ്രതിസന്ധിക്കിടയിലും എൻബിഎഫ്‌സി വായ്പയിൽ വർധന. 2018-19 സാമ്പത്തിക വർഷത്തിൽ ബാങ്കുകൾ എൻബിഎഫ്‌സികൾക്ക് നൽകിയത് 6.41 ലക്ഷം കോടിയുടെ വായ്പ. മുൻ വർഷത്തെ അപേക്ഷിച്ച് 22.6 ശതമാനം വർധനയാണിത്. മൊത്തം ബാങ്ക് വായ്പയുടെ 7.4 ശതമാനമാണിത്.

2. ഒഎൻജിസി ഏറ്റവും ലാഭകരമായ പൊതുമേഖലാ കമ്പനി

രാജ്യത്തെ ഏറ്റവും ലാഭകരമായ പൊതുമേഖലാ കമ്പനിയെന്ന സ്ഥാനം ഒഎൻജിസി തിരിച്ചുപിടിച്ചു. രണ്ടു വർഷത്തിനുശേഷം ഇന്ത്യൻ ഓയിൽ കോർപറേഷനിൽ നിന്നാണ് ഒഎൻജിസി ആ സ്ഥാനം തിരികെ നേടിയത്. 2018-19 സാമ്പത്തിക വർഷത്തിൽ 26,716 കോടി രൂപയുടെ ലാഭമാണ് കമ്പനി നേടിയത്, മുൻ വർഷത്തേക്കാൾ 34 അധികം.

3. ജിഎസ്കെ ലയനത്തിന് ഓഹരിയുടമകൾ അനുമതി നൽകി

ജിഎസ്കെ കൺസ്യൂമർ ഹെൽത്ത്കെയർ ലിമിറ്റഡിനെ പ്രമുഖ എഫ്എംസിജി കമ്പനിയായ ഹിന്ദുസ്ഥാൻ യൂണിലിവറുമായി ലയിപ്പിക്കാൻ ഓഹരിയുടമകൾ അനുമതി നൽകി. ജൂൺ ഒന്നിന് ചേർന്ന യോഗത്തിൽ 99.9 ശതമാനം വോട്ടുകളും ലയനത്തെ പിന്തുണച്ചു.

4. യുഎസ് വിസയ്ക്ക് സമൂഹ മാധ്യമ വിവരങ്ങൾ നിർബന്ധമാക്കി

യുഎസ് വിസയ്ക്ക് അപേക്ഷിക്കുന്നവർ ഇനി സമൂഹ മാധ്യമ അക്കൗണ്ടുകളുടെ വിശദാംശങ്ങളും ഇനി നൽകേണ്ടി വരും. താൽക്കാലിക വിസയ്ക്ക് അപേക്ഷിക്കുന്നവർക്കും നിയമം ബാധകമാണ്.

5. 2000 ജെറ്റ് എയർവേയ്സ് ജീവനക്കാരെ നിയമിക്കും: സ്‌പൈസ് ജെറ്റ്

2000 ജെറ്റ് എയർവേയ്സ് ജീവനക്കാരെ തങ്ങൾ റിക്രൂട്ട് ചെയ്യുമെന്ന് സ്‌പൈസ് ജെറ്റ് മേധാവി അജയ് സിംഗ്. ജെറ്റ് ഉപയോഗിച്ചിരുന്ന 22 വിമാനങ്ങൾ ഇപ്പോൾ സ്‌പൈസ് ജെറ്റ് ഉപയോഗിക്കുന്നുണ്ട്. ഏപ്രിലിലാണ് ജെറ്റ് പ്രവർത്തനം താൽക്കാലികമായി നിർത്തിയത്.

Similar News