ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജനുവരി 21

Update: 2020-01-21 04:28 GMT

1.ടെലികോം കമ്പനികള്‍ 'പരിഷ്‌ക്കരണ അപേക്ഷ'യുമായി സുപ്രീം കോടതിയില്‍

ക്രമീകരിച്ച മൊത്ത വരുമാന (എജിആര്‍)  കുടിശ്ശിക അടയ്ക്കുന്നതിനുള്ള 90 ദിവസ സമയപരിധി മാറ്റാന്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ അപേക്ഷ  നല്‍കാന്‍ അനുമതി ആവശ്യപ്പെട്ട് മൂന്ന് ടെലികോം ഓപ്പറേറ്റര്‍മാര്‍ സുപ്രീം കോടതിയില്‍ 'പരിഷ്‌ക്കരണ അപേക്ഷ' ഫയല്‍ ചെയ്തു. എജിആര്‍ ആയി 1.47 ട്രില്യണ്‍ രൂപ നല്‍കാനുള്ള സമയപരിധി ജനുവരി 24 ന് അവസാനിക്കും.

2.ഐടിഐ ഫോളോ ഓണ്‍ പബ്ലിക് ഓഫറിലൂടെ 1,600 കോടി രൂപ സമാഹരിക്കും

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസ് (ഐടിഐ)  1,600 കോടി രൂപ ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ (എഫ്പിഒ) വഴി സംഭരിക്കും. 180 ദശലക്ഷം വരെ ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യു എഫ്പിഒയില്‍ ഉള്‍പ്പെടുന്നു. 1.8 ദശലക്ഷം ഷെയറുകളുള്ള ഒരു അധിക ഇഷ്യു ജീവനക്കാര്‍ക്കായുമുണ്ടാകും.ജനുവരി 24 മുതല്‍ 28 വരെയാണ് ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍.

3.നോണ്‍ബാങ്ക് വായ്പാ ഏജന്‍സി തുടങ്ങാന്‍ എന്‍ഐഐഎഫ്

നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് (എന്‍ഐഐഎഫ്) സ്വന്തമായി ഒരു നോണ്‍ബാങ്ക് വായ്പാ ഏജന്‍സി ആരംഭിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രതിസന്ധി നേരിടുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനികള്‍ക്ക് ധന സഹായം നല്‍കുകയാണ് പ്രധാന ലക്ഷ്യം.

4.ഇടത്തരം കമ്പനികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ക്രെഡിറ്റ് ഗ്യാരണ്ടി ലഭ്യമാക്കും

നിലവിലുള്ള പദ്ധതിയുടെ വ്യാപ്തി വര്‍ദ്ധിപ്പിച്ച്, ഇടത്തരം കമ്പനികള്‍ക്കും കൂടുതല്‍ ധനലഭ്യത ഉറപ്പാക്കുന്നതിന് ക്രെഡിറ്റ് ഗ്യാരണ്ടി നല്‍കാന്‍ സര്‍ക്കാര്‍ നീക്കമാരംഭിച്ചു.  ഇതുവരെ മൈക്രോ, ചെറുകിട സംരംഭങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയ ക്രെഡിറ്റ് ഗ്യാരണ്ടി ആണ് വിപുലമാക്കുന്നത്.

5.ഫിക്കി ക്വാളിറ്റി കോണ്‍ക്ലേവ് കൊച്ചിയില്‍ 23ന്

മാനുഫാക്ചറിംഗ് വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമികവ് വര്‍ധിപ്പിക്കുന്നതിന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയും(ഫിക്കി) ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയും (ക്യു സി ഐ) ചേര്‍ന്ന് എറണാകുളം മറൈന്‍ഡ്രൈവിലെ ഹോട്ടല്‍ ടാജ് ഗേറ്റ്വേയില്‍ സംഘടിപ്പിക്കുന്ന ക്വാളിറ്റി കോണ്‍ക്ലേവ് ജനുവരി 23ന് രാവിലെ 9.30 മുതല്‍ വൈകിട്ട് 4 വരെ

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News