ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; 2020 മാര്‍ച്ച് 11

Update: 2020-03-11 04:48 GMT

1. സൗദി അറേബ്യയുടെ എണ്ണ ഉല്‍പാദനം റെക്കോര്‍ഡ് ഉയരത്തിലേക്ക്; വില ഇനിയും താഴ്‌ന്നേക്കും

ഏപ്രില്‍ മാസത്തില്‍ സൗദി അറേബ്യയുടെ ക്രൂഡ് വിതരണം റെക്കോര്‍ഡ്  ഉയരത്തിലേക്ക് എത്തിക്കുമെന്ന് രാജ്യം  പ്രഖ്യാപിച്ചു. വിപണി വിഹിതം സംബന്ധിച്ച് മോസ്‌കോയുമായുള്ള ഏറ്റുമുട്ടല്‍ ശക്തമാക്കുമെന്നും പുതിയ ചര്‍ച്ചകള്‍ക്കുള്ള റഷ്യന്‍ അഭ്യര്‍ത്ഥന നിരസിക്കുകയും ചെയ്തതായി സൗദി അറിയിച്ചു. എണ്ണ വില വീണ്ടും താഴുന്നതിനുള്ള സാഹചര്യമാണ് ഇതോടെയുണ്ടാവുകയെന്ന് വിപണി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

2. രാജ്യത്തെ ഐടി മേഖലയില്‍ വന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് പുതിയ പാട്ട കരാറുകള്‍

രാജ്യത്തെ

ഐടി ബിസിനസ് മേഖലയ്ക്ക് പുതിയ കുതിപ്പിനു വഴിയൊരുക്കി  ഐബിഎം മുതല്‍

കോഗ്‌നിസന്റ് വരെയുള്ള ആഗോള ടെക് സ്ഥാപനങ്ങള്‍ അടുത്തിടെ ബെംഗളൂരുവില്‍

വലിയ ഓഫീസ് പാട്ടക്കരാറുകളില്‍ ഒപ്പിട്ടു. യുഎസ് ആസ്ഥാനമായുള്ള ടെക് ഭീമനായ

ഐബിഎം ബെംഗളൂരുവിലെ എംബസി ഗോള്‍ഫ് ലിങ്ക് ബിസിനസ് പാര്‍ക്കില്‍ 721,000

ചതുരശ്ര അടി പാട്ടത്തിനെടുത്ത കരാറാണ് ഇതില്‍ ഏറ്റവും വലുത്. രാജ്യത്തെ ഐടി

ബിസിനസ് മേഖലയ്ക്ക് പുതിയ കുതിപ്പിനു വഴിയൊരുക്കി  

3. പിടിച്ചു നില്‍പ്പിനു വേണ്ടി ഓഹരി വിറ്റ് വിദേശ നിക്ഷേപകരില്‍ നിന്ന് 1,800-2,200 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്മി വിലാസ് ബാങ്ക്

നിശ്ചിത മൂലധന പര്യാപ്തതയിലും താഴെയുള്ള ലക്ഷ്മി വിലാസ് ബാങ്ക് (എല്‍വിബി) പ്രതിസന്ധിയില്‍ നിന്നു കരകയറാനുള്ള ശ്രമത്തിന്റെ ഭാഗമായി 49-60 ശതമാനം ഓഹരി വിറ്റ് 1,800-2,200 കോടി രൂപ വിദേശ നിക്ഷേപകരില്‍ നിന്ന്  സമാഹരിക്കാനുള്ള പദ്ധതിയുമായി റിസര്‍വ് ബാങ്കിനെ സമീപിച്ചു.

4. യെസ് ബാങ്ക് ഓഡിറ്ററുടെ നടപടികള്‍ പരിശോധിക്കാന്‍ റിസര്‍വ് ബാങ്ക്

കഴിഞ്ഞ വര്‍ഷം യെസ് ബാങ്കിന്റെ സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍ ബാങ്കിടപാടുകളിലെ അപാകതകളിന്മേല്‍ കര്‍ശനമായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടോ എന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പരിശോധന തുടങ്ങി.

5. ടെക് ജീവനക്കാരുടെ വിദേശ യാത്ര നിയന്ത്രിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍

അടിയന്തര കാര്യങ്ങള്‍ക്കല്ലാതെ വിദേശ രാജ്യങ്ങളിലേക്ക് ജീവനക്കാരെ അയയ്ക്കുന്നത് നിര്‍ത്താന്‍ ടെക് കമ്പനികളോട് ആവശ്യപ്പെടുമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി പറഞ്ഞു. ചൊവ്വാഴ്ച കോവിഡ് -19 അണുബാധയുടെ മൂന്ന് പുതിയ കേസുകള്‍ ബെംഗളൂരില്‍ രേഖപ്പെടുത്തിയശേഷമാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. വരാനിരിക്കുന്ന കരാറുകള്‍ക്കും മറ്റുമായുള്ള യാത്രകള്‍ ഇത്തരത്തില്‍ മുടങ്ങുന്നതോടെ ഇത് ഐടി മേഖലയ്ക്ക് വന്‍ തിരിച്ചടിയായേക്കും.

​ ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News