ഇന്ന് നിങ്ങൾ അറിയേണ്ട 5 പ്രധാന വാർത്തകൾ; സെപ്റ്റംബർ 2

Update: 2019-09-02 03:55 GMT

1. ആരിഫ് മുഹമ്മദ്‌ ഖാൻ കേരള ഗവർണർ ആയി

സംസ്ഥാനത്തെ ഗവർണർ പദവിയിലേക്ക് മുൻ മന്ത്രി ആരിഫ് മുഹമ്മദ്‌ ഖാൻ നിയമിതനായി. 1984 ൽ രാജീവ്‌ ഗാന്ധി മന്ത്രി സഭയിൽ ഊർജ സഹ മന്ത്രി ആയിരുന്നു.

2. സംസ്ഥാനത്തെ വിവിധ ബാങ്കുകൾക്കായി സപ്ലൈകോ നൽകാനുള്ളത് 1100 കോടി രൂപ

സംസ്ഥാനത്തുള്ള വിവിധ ബാങ്കുകൾക്കായി സപ്ലൈകോ നൽകാൻ ഉള്ളത് 1100 കോടി രൂപയോളമെന്ന് റിപ്പോർട്ട്‌. ഇതിൽ നെല്ല് സംഭരണ വിലയും ബാങ്കുകൾക്കുള്ള പലിശയും ഉൾപ്പെടും.

3. ബാങ്ക് ലയനത്തിൽ ഒരാളുടെയും ജോലി നഷ്ടമാകില്ല; നിർമല സീതാരാമൻ

പൊതു മേഖല ബാങ്കുകളുടെ ലയനത്തെ തുടർന്ന് ഒരാളുടെയും ജോലി നഷ്ടപ്പെടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ജോലി നഷ്ടപ്പെടില്ലെന്നു ലയന പ്രഖ്യാപന സമയത്ത് തന്നെ അറിയിച്ചതാണെന്നും മറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും നിർമല സീതാരാമൻ അറിയിച്ചു.

4. പ്രളയ ദുരിതം; അടിയന്തിര സഹായത്തിന് 100 കോടി രൂപ

കഴിഞ്ഞ മാസമുണ്ടായ പ്രളയ ദുരിതത്തിൽ പെട്ടവർക്കുള്ള അടിയന്തിര ധന സഹായ വിതരണത്തിന് 100 കോടി രൂപ. ഓരോ കുടുംബത്തിനും നൽകുന്ന 10, 000 രൂപ സഹായ വിതരണം ഇന്ന് മുതൽ തുടങ്ങും.

5. രണ്ടാം പ്രാവശ്യവും ജിഎസ്ടി വരുമാനം 1 ലക്ഷം കോടി രൂപയ്ക്ക് താഴെ

സാമ്പത്തിക മാന്ദ്യത്തിന്റെ ശക്തമായ സൂചന നൽകിക്കൊണ്ട് ഓഗസ്റ്റ് മാസത്തിൽ ജിഎസ്ടി വരുമാനം 98, 202 കോടി രൂപയായി കുറഞ്ഞു. ജൂലൈയിൽ ഇത് 1.02 ലക്ഷം കോടി രൂപയായിരുന്നു. ഈ വർഷം ഇത് രണ്ടാം തവണയാണ് ജിഎസ്ടി വരുമാനം 1 ലക്ഷം കോടി രൂപയ്ക്ക് താഴെയാകുന്നത്. ജൂണിൽ 99, 939 കോടി രൂപയായിരുന്നു.

Similar News