ഇന്ന് നിങ്ങൾ അറിയേണ്ട 5 ബിസിനസ് വാർത്തകൾ-ഡിസം.24

Update: 2018-12-24 04:47 GMT

1. സംസ്ഥാനങ്ങൾക്ക് ജിഎസ്ടി കോമ്പൻസേഷൻ 2025 വരെ ലഭിച്ചേക്കും

ജിഎസ്ടി നടപ്പിലാക്കിയതുമൂലം സംസ്ഥാനങ്ങൾക്ക് ഉണ്ടാകുന്ന വരുമാന നഷ്ടം നികത്താൻ കേന്ദ്ര സർക്കാർ അനുവദിച്ച അഞ്ച് വർഷത്തെ കോമ്പൻസേഷൻ കാലാവധി 2022 ൽ അവസാനിക്കാനിരിക്കെ സന്തോഷ വാർത്ത. കോമ്പൻസേഷൻ മൂന്ന് വർഷത്തേക്ക് കൂടി നീട്ടി 2025 വരെയാക്കാൻ പദ്ധതിയുണ്ട്. അതിനായി ഒരു 'ബാക്ക്സ്റ്റോപ്' സംവിധാനം രൂപീകരിക്കനാണ് പ്ലാൻ.

2. ക്രിസ്‌മസിന് മുൻപേ പെട്രോൾ വില കുറച്ച് കമ്പനികൾ 

തിങ്കളാഴ്ച പെട്രോളിന് 21 പൈസ കുറച്ചു. ഡൽഹിയിൽ ലിറ്ററിന് ഇപ്പോൾ 69.86 രൂപയാണ്. ഡീസൽ വില 19 പൈസ കുറഞ്ഞ്‌ 66.79 രൂപയിലെത്തി. ഞായറാഴ്ച്ചയും പെട്രോൾ വില കുറച്ചിരുന്നു. 

3. സീഡിംഗ് കേരള ദേശീയ സമ്മേളനം കൊച്ചിയിൽ 

സീഡിംഗ് കേരള ദേശീയ സമ്മേളനം ജനുവരി 23ന് കൊച്ചിയിൽ നടക്കും. നിക്ഷേപകരെയും സ്റ്റാർട്ടപ്പുകളേയും ഒരു പ്ലാറ്റ് ഫോമിൽ കൊണ്ടുവരിക എന്നതാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. മികച്ച സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താൻ വ്യക്തികൾക്കും സ്ഥാപങ്ങൾക്കും ഇത് അവസരമൊരുക്കും. വിവരങ്ങൾക്ക് ksum-funding@startupmission.in

4. ഡോക്ടർമാരെ ഇന്ത്യയിലേക്ക് കൊണ്ടുവരണം: നീതി ആയോഗ് 

ഇന്ത്യയിൽ ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കാൻ നീതി ആയോഗിന്റെ പുതിയ നിർദേശം. വിദേശത്തുനിന്ന് ഇന്ത്യക്കാരടക്കമുള്ള ഡോക്ടർമാരെ സേവനം ലഭ്യമാക്കാനായി സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരെ വിസിറ്റിംഗ്/ ഓണററി അടിസ്ഥാനത്തിൽ സർക്കാർ ആശുപത്രികളിൽ നിയോഗിക്കാൻ ആവശ്യമായ സംവിധാനം ഒരുക്കണമെന്നാണ് നീതി ആയോഗ് നിർദേശിച്ചിരിക്കുന്നത്.   

5. ഈയാഴ്ച ബാങ്ക് പ്രവർത്തിക്കുന്നത് മൂന്ന് ദിവസം മാത്രം 

ഈയാഴ്ച ബാങ്കുകൾ മൂന്ന് ദിവസം മാത്രമേ പ്രവർത്തിക്കൂ. ഇന്നും (ഡിസംബർ 24) ഡിസംബർ 27, 28  തീയതികളിലും മാത്രമേ ബാങ്കുകൾ ഉണ്ടാകുകയുള്ളൂ. വെള്ളിയാഴ്ച സമരവും തുടർന്നുള്ള രണ്ട് ദിവസം അവധിയുമായിരിക്കും. 

Similar News