നാവികസേനയ്ക്ക് അമേരിക്കയില്‍ നിന്ന് തോക്കുകള്‍; ചെലവ് 100 കോടി ഡോളര്‍

Update: 2019-11-21 08:00 GMT

ഇന്ത്യന്‍ നാവികസേനയുടെ പ്രഹര ശേഷി ഉയര്‍ത്താന്‍ 102 കോടി ഡോളര്‍ ചെലവിട്ട് അമേരിക്കയില്‍ നിന്ന് അത്യാധുനിക തോക്കുകള്‍ വാങ്ങുന്നു. ഇക്കാര്യത്തില്‍ കൈക്കൊണ്ട തീരുമാനം ട്രംപ് ഭരണകൂടം യു.എസ് കോണ്‍ഗ്രസിനെ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ നടന്ന ചര്‍ച്ചകളുടെ അനുബന്ധമായാണ് നാവിക സേനയ്ക്കു മുതല്‍ക്കൂട്ടായി മാറുന്ന 13 എംകെ -45 വെടിക്കോപ്പുകളും അനുബന്ധ സംവിധാനങ്ങളും നല്‍കുന്നതിനുള്ള കരാര്‍ രൂപം കൊണ്ടത്. യുഎസ്, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ നാവിക സേനകള്‍ നിലവില്‍ ഉപയോഗിക്കുന്ന ഈ തോക്കുകള്‍ ബി.എ.ഇ സിസ്റ്റംസ് ലാന്‍ഡാണ് നിര്‍മിക്കുന്നത്. 36 കിലോമീറ്ററിലധികമാണ് ഇതിന്റെ പരിധി.

തന്ത്രപരമായ പങ്കാളിയുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിലൂടെ അമേരിക്കയുടെ വിദേശ നയത്തെയും ദേശീയ സുരക്ഷയെയും ഈ വില്‍പന കരാര്‍ സഹായിക്കുമെന്ന് യുഎസ് ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്പറേഷന്‍ ഏജന്‍സി പ്രസ്താവനയിലൂടെ അറിയിച്ചു. ശത്രുക്കളുടെ ആയുധങ്ങളില്‍ നിന്നു നിലവിലുള്ളതും ഭാവിയിലുള്ളതുമായ ഭീഷണികളെ നേരിടാന്‍ ഇതിലൂടെ ഇന്ത്യക്ക് സാധിക്കുമെന്നും ഡി.എസ്.സി.എ വ്യക്തമാക്കി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News