'ഞാന്‍ തോറ്റാല്‍ ഓഹരി വിപണി തകരും' : ട്രംപ്

Update: 2020-02-26 07:22 GMT

നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തനിക്കു

പരാജയമുണ്ടായാല്‍ ഓഹരി വിപണി 'ആരും മുമ്പ് കണ്ടിട്ടില്ലാത്തതുപോലെ

തകരു'മെന്ന് ഡൊണാള്‍ഡ് ട്രംപ്. അതേസമയം, താന്‍ ജയിച്ചാല്‍ ഓഹരി വിപണി

ആയിരക്കണക്കിനു പോയിന്റുകള്‍ കുതിച്ചുചാടുമെന്നും ഇന്ത്യയിലെ പ്രമുഖ

ബിസിനസുകാരുമായുള്ള കൂടിക്കാഴ്ചയിയില്‍ അദ്ദേഹം പറഞ്ഞു.

പരിസ്ഥിതി

സംരക്ഷണത്തിന് താന്‍ അനുകൂലമാണെങ്കിലും പരിസ്ഥിതിവാദികള്‍ കാരണം പല

വ്യവസായങ്ങളും തുടങ്ങാന്‍ തടസ്സം നേരിടുന്നുണ്ടെന്ന് ട്രംപ്

ചൂണ്ടിക്കാട്ടി. മാരകമായ കൊറോണ വൈറസിനെതിരെ പോരാടുന്നതിന് ഏകദേശം 2.5

ബില്യണ്‍ ഡോളര്‍ ചെലവഴിക്കാന്‍ യുഎസ് പദ്ധതിയിടുന്നതായി അദ്ദേഹം

വെളിപ്പെടുത്തി.'ഞങ്ങള്‍ വൈറസ് അവസ്ഥ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുകയണ്.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ഇതേപ്പറ്റി സംസാരിച്ചു. ഇത്

ഒഴിഞ്ഞുപോയിക്കൊണ്ടിരിക്കുന്ന ഒരു പ്രശ്‌നമാണെന്ന് ഞാന്‍ കരുതുന്നു,  '

പല

വ്യവസായങ്ങള്‍ക്കും യുഎസ്സില്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍

എടുത്തുകളയുമെന്ന് ട്രംപ് പറഞ്ഞു.' ചില നിയന്ത്രണങ്ങള്‍ ആവശ്യമാണ്, പലതും

മാറേണ്ടതുണ്ട്. എന്നാല്‍ ഇതിന് നിയമപരമായ പ്രക്രിയയുണ്ട്. കഴിഞ്ഞ മൂന്നു

വര്‍ഷമായി ഏറ്റവും കൂടുതല്‍ നിയന്ത്രണങ്ങള്‍ നീക്കിയത് ഞാനാണ്. മറ്റൊരു

പ്രസിഡന്റും ഇത്രയും ഇളവ് നല്‍കിയിട്ടില്ല.' കഴിഞ്ഞ തവണ ഞാന്‍ വിജയിച്ചതു

കൊണ്ടു മാത്രമാണ് അലുമിനിയം വ്യവസായം രക്ഷപ്പെട്ടത്. സ്റ്റീല്‍ വ്യവസായവും

അന്ത്യശ്വാസം വലിക്കുന്ന നിലയായിരുന്നു- ട്രംപ് ചൂണ്ടിക്കാട്ടി.

റിലയന്‍സ്

ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി, മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍

ആനന്ദ് മഹീന്ദ്ര, ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍, ആദിത്യ

ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ള ,ലക്ഷ്മി മിത്തല്‍ , അനില്‍

അഗര്‍വാള്‍ ( വേദാന്ത ഗ്രൂപ്പ്),  ബാബാ കല്യാണി , ഉദയ് ശങ്കര്‍, ഗൗതം

അദാനി , സലീല്‍ പരേഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

തിരഞ്ഞെടുപ്പില്‍

തന്നെ ജയിപ്പിക്കാന്‍ ഒരു രാജ്യവും ഇടപെടുന്നില്ലെന്ന് പിന്നീട്

വാര്‍ത്താസമ്മേളനത്തില്‍ ട്രംപ്  വ്യക്തമാക്കി. വിജയത്തിനായി റഷ്യ

ഇടപെടുന്നുണ്ടെന്ന യുഎസ് ഇന്റിലിജന്‍സ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍

സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ട്രംപ്.

ഇന്ത്യയില്‍

6 ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ ഇന്ത്യയുടെ ആണവോര്‍ജ കോര്‍പറേഷനും

യുഎസിന്റെ വെസ്റ്റിങ്ഹൗസ് ഇലക്ട്രിക് കമ്പനിയുമായി  കരാര്‍ ഉടന്‍ ഒപ്പിടും.

ഇന്തോ പസഫിക് മേഖലയില്‍ സമാധാനത്തിനും സ്ഥിരതയ്ക്കും ഇന്ത്യന്‍ സേനയുടെ

പിന്തുണ മോദി വാഗ്ദാനം ചെയ്തു. യുഎസിന്റെ  സൈനിക സാങ്കേതികവിദ്യ ഇന്ത്യക്കു

കൈമാറുമെന്ന് ട്രംപ ഉറപ്പ് നല്‍കി. പരമ്പരാഗത ഇന്ത്യന്‍ ചികിത്സാരീതികളും

ഔഷധങ്ങളും യുഎസില്‍ വിപണിയിലെത്തിക്കും.

ദ്രവീകൃത

പ്രകൃതി വാതകം (എല്‍എന്‍ജി) കണ്ടെയ്‌നറുകളിലൂടെ വിതരണം ചെയ്യാന്‍

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, എക്‌സോണ്‍ മൊബീല്‍ ഇന്ത്യ, യുഎസിലെ

ചാര്‍ട്ട് ഇന്‍ഡസ്ട്രീസ് എന്നിവ സഹകരിക്കും.കണ്ടെയ്‌നറുകള്‍ വഴി വാതകം

എത്തിക്കുന്നതിന് യുഎസ് കമ്പനിയുടെ സഹകരണം ലഭിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News