അമേരിക്കയിലേക്കുള്ള കുടിയേറ്റം തല്‍ക്കാലംനിര്‍ത്തുമെന്ന് ട്രംപ്

Update: 2020-04-21 06:36 GMT

അമേരിക്കയിലേക്കുള്ള കുടിയേറ്റം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെക്കുമെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി.കൊറോണ വൈറസ് മഹാമാരിയും തൊഴിലില്ലായ്മയും ചേര്‍ന്നുണ്ടാക്കിയ വെല്ലുവിളികള്‍ നേരിടാനുള്ള തന്ത്രങ്ങളുടെ ഭാഗമായുള്ള
തീരുമാനമാണിത്.

അതേ സമയം കുടിയേറ്റം നിറുത്തിവയ്ക്കാനുള്ള നടപടികള്‍ക്ക് നിയമപരമായ പല കടമ്പകളും കടക്കുക പ്രയാസമാണെന്ന് വിദഗ്ധര്‍ പറയുന്നു.
'അദൃശ്യ ശത്രുക്കളില്‍ നിന്നുള്ള ആക്രമണത്തിന്റെയും നമ്മുടെ മഹത്തായ അമേരിക്കന്‍ പൗരന്മാരുടെ ജോലികള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയുടെയും വെളിച്ചത്തില്‍, അമേരിക്കയിലേക്കുള്ള കുടിയേറ്റം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ ഞാന്‍ ഒപ്പിടും!' ട്രംപ് ട്വീറ്ററിലൂടെ അറിയിച്ചതിങ്ങനെ.

ഇന്ത്യയില്‍ നിന്നുള്ള ഭൂരിഭാഗം പേര്‍ക്കും അമേരിക്കയില്‍ താല്‍ക്കാലികമായി താമസിച്ചു ജോലി ചെയ്യാന്‍ അനുവദിക്കുന്ന എച്ച്1ബി വിസാ കാലാവധി നീട്ടി നല്‍കാന്‍ യുഎസ് ഈ മാസം തീരുമാനിച്ചിരുന്നു. കോവിഡ് മൂലം അമേരിക്കയില്‍ കുടുങ്ങിയ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഇത് ആശ്വാസമായി. 240 ദിവസം വരെയാണ് ഇളവ്. എച്ച്1ബി അടക്കം നോണ്‍ ഇമിഗ്രന്റ് വീസകളിലുള്ളവര്‍ കാലാവധി കഴിഞ്ഞാലുടന്‍ രാജ്യം വിടണമെന്നാണു നിയമം. യുഎസ് കമ്പനികള്‍ വിദേശ സാങ്കേതിക വിദഗ്ധരെ നിയമിക്കുന്നതു എച്ച്1ബി വിസയിലാണ്. ഇതിലേറെയും ഇന്ത്യ, ചൈന പൗരന്മാരാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News