ഇക്കൊല്ലവും അമേരിക്ക തന്നെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി

Update: 2020-07-13 12:36 GMT

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അമേരിക്ക. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തമാകുന്നതിന്റെ സൂചകമാണിത്. ചൈനയായിരുന്നു ഇതിനു മുമ്പ്് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി.

വാണിജ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2019-20 സാമ്പത്തിക വര്‍ഷത്തിലെ അമേരിക്കയുമായുള്ള ഉഭയകക്ഷി വ്യാപാരം 88.75 ബില്യണ്‍ ഡോളറിന്റേതായിരുന്നു. 2018-19 ല്‍ 87.96 ബില്യണ്‍ ഡോളറായിരുന്നത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉയര്‍ന്നു.അമേരിക്കയെ അപേക്ഷിച്ച് ഇന്ത്യക്കാണ് ഈ വ്യാപാര ബന്ധത്തില്‍ മേല്‍ക്കോയ്മ. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര വിടവ് വര്‍ധിച്ചിട്ടുണ്ട്. 17.42 ബില്യണ്‍ ഡോളറാണ് ഇപ്പോഴത്തെ വിടവ്.

ഇന്ത്യയുടെ വലിയ വ്യാപാര പങ്കാളിയായി അമേരിക്ക മാറിയത് 2018-19 കാലത്താണ്. ചൈനയുമായുള്ള വ്യാപാര ബന്ധം 2018-19 ല്‍ 87.08 ബില്യണ്‍ ഡോളറായിരുന്നത് 2019-20 ല്‍ 81.87 ബില്യണ്‍ ഡോളറായി താഴ്ന്നു. അതേസമയം ഇന്ത്യ-ചൈന വ്യാപാര വിടവ് 2018-19 ല്‍ 53.57 ബില്യണ്‍ ഡോളറായിരുന്നെങ്കില്‍ അടുത്ത വര്‍ഷം 48.66 ബില്യണ്‍ ഡോളറായി കുറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News