ഞെരുങ്ങുന്ന കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് 3,430 കോടി; ഇടക്കാലാശ്വാസമായി
നികുതി വിഹിതമായി ഒരു അഡ്വാന്‍സ് ഗഡു അടക്കമാണ് ഈ തുക
സാമ്പത്തിക ഞെരുക്കത്തിനിടയില്‍ കേരളത്തിന് കേന്ദ്രസര്‍ക്കാറില്‍ നിന്നൊരു ഇടക്കാലാശ്വാസം. നികുതി വിഹിതമായി ഒരു അഡ്വാന്‍സ് ഗഡു അടക്കം 3,430 കോടി രൂപ അനുവദിച്ചു. എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി കേന്ദ്രം നല്‍കുന്നത് 1.78 ലക്ഷം കോടി രൂപയാണ്. ഇതില്‍ 89,086 കോടി രൂപയാണ് പതിവ് ഒക്‌ടോബര്‍മാസ വിഹിതം. ബാക്കി അഡ്വാന്‍സ് തുകയാണ്. ഉത്‌സവ സീസണ്‍ കണക്കിലെടുത്തും മൂലധന വിനിയോഗം വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചുമാണ് അഡ്വാന്‍സ് തുക അനുവദിച്ചതെന്ന് ധനമന്ത്രാലയം വിശദീകരിച്ചു.