പ്രകൃതിയും  സമ്പദ്‌വ്യവസ്ഥയുമായുള്ള ബന്ധം പഠിപ്പിച്ചുതന്ന  ശാസ്ത്രജ്ഞർക്ക്  സാമ്പത്തിക നൊബേൽ

Update: 2018-10-09 05:21 GMT

ഒരു വിപണിയധിഷ്ഠിത സമ്പദ്‌വ്യവസ്ഥയും പ്രകൃതിയും വിജ്ഞാനവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ലോകത്തിന് വിവരിച്ചുതന്ന രണ്ട് അമേരിക്കൻ ശാസ്ത്രജ്ഞർക്കാണ് ഇത്തവണത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം.

കാലാവസ്ഥാവ്യതിയാനം ഒരു പ്രദേശത്തിന്റെ സമ്പദ്‍വ്യവസ്ഥയിലുണ്ടാക്കുന്ന മാറ്റത്തെക്കുറിച്ചുളള പഠനത്തിനാണ് മുൻ ലോക ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും യേൽ സർവ്വകലാശാല പ്രഫസറുമായ വില്യം ഡി നോർദൗസിന് പുരസ്കാരം ലഭിച്ചത്.

ടെക്നോളജിയിൽ വന്ന പരിഷ്‌കാരങ്ങൾ സമ്പദ് വ്യവസ്ഥയെ എങ്ങനെ സ്വാധീനിക്കുന്നു എന്ന പഠനത്തിനാണ് ബിസിനസ് പ്രഫസറായ പോള്‍ എം. റോമര്‍ക്ക് നൊബേൽ ലഭിച്ചത്.

കാർബൺ ടാക്സ് എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് വില്യം ആയിരുന്നു. കാർബണിന്റെ അമിതമായ പുറംതള്ളൽ കൃഷിനാശം, വരൾച്ച, പ്രളയം, ആഗോള താപനം തുടങ്ങിയവയ്ക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാണിച്ച വില്യം എല്ലാ രാജ്യങ്ങളും അവ പുറംതള്ളുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവിന്റെ അടിസ്ഥാനത്തിൽ കാർബൺ ടാക്സ് ഏർപ്പെടുത്തണമെന്ന് വാദിച്ചു.

മനുഷ്യ വിഭവശേഷി, അറിവ്, പുതിയ കണ്ടെത്തലുകൾ എന്നിവയിലേക്ക് നിക്ഷേപം നടത്തുന്നത് സാമ്പത്തിക വളർച്ചയ്ക്ക് ശക്തിപകരുമെന്ന 'എൻഡോജിനസ് ഗ്രോത്ത് തിയറി'യുടെ ഉപജ്ഞാതാവാണ് പോൾ റോമർ.

Similar News