വന്ദേഭാരത് രാത്രിയോട്ടവും തുടങ്ങി; ഈ റൂട്ടില്‍ തിരക്ക് കുറയും

5.30 മണിക്കൂറില്‍ ഈ രണ്ട് പ്രധാന സ്ഥലങ്ങള്‍ക്കിടയില്‍ സഞ്ചരിക്കുന്ന ആദ്യ റെയ്ല്‍ സര്‍വീസാകും ഇത്

Update:2023-11-22 08:53 IST

Image:@https://twitter.com/vandebharatexp / Representative Image

രാജ്യത്ത് ആകെയുള്ള 34 വന്ദേഭാരത് എക്‌സ്പ്രസ് ട്രെയ്‌നുകളും നിലവില്‍ പകല്‍ സമയത്ത് മാത്രമാണ് സര്‍വീസ് നടത്തിയിരുന്നത്. എന്നാല്‍ രാത്രി കൂടി സര്‍വീസ് നടത്തുന്ന ആദ്യ വന്ദേഭാരത് എക്‌സ്പ്രസെത്തി.

വന്ദേഭാരതിന്റെ ആദ്യ ഓവര്‍നൈറ്റ് ട്രെയ്ന്‍ സര്‍വീസ് നവംബര്‍ 21നാണ്  ആരംഭിച്ചത്.  ചെന്നൈ സെന്‍ട്രല്‍-എസ്.എം.വി.റ്റി. ബെംഗളൂരു വന്ദേഭാരത് രാത്രി 11 മണിക്ക് ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ട്രെയ്ന്‍ പിറ്റേന്ന് വെളുപ്പിന് 4.30ന് എസ്.എം.വി.റ്റി ബെംഗളൂരുവിലെത്തും. 

ചെന്നൈ-എഗ്മോര്‍-തിരുനെല്‍വേലി റൂട്ടിലെ ഉത്സകാല സ്‌പെഷ്യല്‍ ട്രെയ്ന്‍ വൻ വിജയമായതിനു പിന്നാലെയാണ് സതേണ്‍ റെയ്ല്‍വേ ഈ സ്പെഷ്യൽ ട്രെയ്ന്‍ അവതരിപ്പിച്ചിരിക്കുന്നത്. 

5.30 മണിക്കൂറില്‍ ഈ രണ്ട് പ്രധാന സ്ഥലങ്ങള്‍ക്കിടയില്‍ സര്‍വീസ് നടത്തുന്ന ആദ്യ റെയ്ല്‍ സര്‍വീസാകും ഇത്.

സ്‌പെഷ്യല്‍ സര്‍വീസ് ആയിട്ടാണ്  ഈ പുതിയ റൂട്ടിനെ പരിഗണിച്ചിരിക്കുന്നത് എങ്കിലും സര്‍വീസ് നീട്ടുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്.


Tags:    

Similar News