വിവോ ഇന്ത്യ ഡയറക്ടര്‍മാര്‍ ഇന്ത്യയില്‍നിന്ന് 'മുങ്ങി'!
വിവോ ഇന്ത്യ ഡയറക്ടര്‍മാരായ ഷെങ്ഷെന്‍ ഔ, ഷാങ് ജി എന്നിവരാണ് രാജ്യം വിട്ടത്
ചൈനീസ് സ്ഥാപനത്തിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ശക്തമാക്കിയതിന് പിന്നാലെ വിവോ ഇന്ത്യ ഡയറക്ടര്‍മാരായ ഷെങ്ഷെന്‍ ഔ, ഷാങ് ജി എന്നിവര്‍ ഇന്ത്യ വിട്ടു. കേസുമായി ബന്ധപ്പെട്ട് 40 സ്ഥലങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തെരച്ചില്‍ നടത്തിയതിന് പിന്നാലെയാണ് ഇരുവരും ഇന്ത്യ വിട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിവോ മൊബൈല്‍ കമ്മ്യൂണിക്കേഷനും മറ്റ് ചില ചൈനീസ് സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട കേസില്‍ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ചില ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ 40 സ്ഥലങ്ങളില്‍ ഇഡി ചൊവ്വാഴ്ച തിരച്ചില്‍ നടത്തിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെലംഘനവുമായി ബന്ധപ്പെട്ടാണ് ഇഡി തിരച്ചില്‍ നടത്തിയത്. ഇഡിക്ക് പുറമെ സിബിഐയും കേസില്‍ അന്വേഷണം നടത്തുന്നുണ്ട്.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്.