പക്ഷാഘാതത്തിൽ നിന്ന് മോചനത്തിലേക്ക് സീറോദയുടെ നിതിന്‍ കാമത്ത്; എഴുത്തും വായനയും തുടങ്ങി
ഫിറ്റ്നസിന് വളരെയേറെ പ്രധാന്യം കൊടുക്കുന്ന വ്യക്തിയാണ് നിതിന്‍ കാമത്ത്
ആറാഴ്ച മുമ്പ് തനിക്ക് നേരിയ പക്ഷാഘാതം സംഭവിച്ചതായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം എക്‌സിലൂടെ വെളിപ്പെടുത്തി സീറോദ സഹസ്ഥാപകന്‍ നിതിന്‍ കാമത്ത്. വലിയ തളര്‍ച്ചയില്‍ നിന്ന് തുടങ്ങിയട്ട് പിന്നീട് വായനയെയും എഴുത്തിനേയും പക്ഷാഘാതം ബാധിച്ചു. നിലവില്‍ സ്ഥിതി കുറച്ചു മെച്ചപ്പെട്ടതായും എഴുതാനും വായിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മുതല്‍ ആറ് മാസത്തിനുള്ളില്‍ ആരോഗ്യം പൂര്‍ണ്ണമായ വീണ്ടെടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അച്ഛന്റെ മരണം, ഉറക്കമില്ലായ്മ, ക്ഷീണം, നിര്‍ജ്ജലീകരണം, അമിത ജോലി തുടങ്ങിയവയാകാം കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഫിറ്റ്നസിന് വളരെയേറെ പ്രധാന്യം കൊടുക്കുന്ന വ്യക്തിയാണ് നിതിന്‍ കാമത്ത്. ശാരീരിക വ്യായാമങ്ങളോടും സ്പോര്‍ട്സിനോടും ഏറെ ഇഷ്ടമുള്ള വ്യക്തി. ഫിറ്റ്നസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പലപ്പോഴും അദ്ദേഹം സോഷ്യല്‍ മീഡിയ വഴി പങ്കിട്ടിട്ടുണ്ട്.
നിതിന്‍ കാമത്ത് നിലവില്‍ ഇത്തരമൊരും ആരോഗ്യസ്ഥിതിയില്‍ എത്തിയതോടെ റാന്‍ഡം ഇൻഫ്ലുവൻസര്‍മാരുടെ ഉപദേശം ശ്രദ്ധിക്കരുതെന്ന് മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഡയറക്ടര്‍ ഡോ. സി.എസ്. പ്രമേഷ് അദ്ദേഹത്തിനോട് ആവശ്യപ്പെട്ടു. അശാസ്ത്രീയമായ ഉപദേശങ്ങള്‍ പിന്തുടരുന്നതിലെ അപകടങ്ങള്‍ ഡോ. പ്രമേഷ് ചൂണ്ടിക്കാട്ടി.