ശമ്പളം 42,000 രൂപ, കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ തൊഴിലവസരങ്ങള്‍

അപേക്ഷ അയക്കേണ്ട അവസാന തിയതി ജൂലൈ 10

Update:2024-07-02 16:10 IST

Image: Canva

കണ്ണൂര്‍ വിമാനത്താവളത്തില്‍ വിവിധ തസ്തികകളിലേക്ക് നിരവധി ഒഴിവുകള്‍. എ.ആര്‍.എഫ്.എഫ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓപ്പറേറ്റര്‍ ഗ്രേഡ്-1, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓപ്പറേറ്റര്‍ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
അപേക്ഷകര്‍ക്ക് മതിയായ ശാരീരിക യോഗ്യതയും ഉണ്ടായിരിക്കണം. ഓണ്‍ലൈനായി മാത്രമേ അപേക്ഷകള്‍ സ്വീകരിക്കുകയുള്ളൂ. അപേക്ഷ അയക്കേണ്ട അവസാന തിയതി ജൂലൈ 10. അപേക്ഷകര്‍ ഫീസ് അടയ്‌ക്കേണ്ടതുണ്ട്. സംവരണ വിഭാഗത്തിന് ഫീസ് ഇളവുണ്ട്.
അപേക്ഷകര്‍ 100 പേരില്‍ കൂടുതലുണ്ടെങ്കില്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യുന്നതിനായി എഴുത്തുപരീക്ഷയുണ്ടാകും. നിശ്ചിത എണ്ണം അപേക്ഷകള്‍ ലഭിച്ചില്ലെങ്കില്‍ നേരിട്ട് അഭിമുഖ പരീക്ഷയായിരിക്കും നടത്തുക. ഓണ്‍ലൈന്‍ വഴി മാത്രമാണ് അപേക്ഷിക്കാവുന്നത്.
ഒഴിവുകള്‍ 12, ശമ്പളം 40,000 രൂപ വരെ
സൂപ്പര്‍വൈസര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ പ്ലസ്ടു പാസായിരിക്കണം. അംഗീകൃത പരിശീലന കേന്ദ്രത്തില്‍ നിന്ന് ബി.ടി.സി എന്നിവയ്‌ക്കൊപ്പം ഹൈവി വെഹിക്കിള്‍ ലൈസന്‍സും ഉണ്ടായിരിക്കണം. ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഫയര്‍ സര്‍വീസില്‍ രണ്ടുവര്‍ഷ പരിചയവും അനിവാര്യം. ശമ്പളം 42,000 രൂപ, പ്രായപരിധി: 45 വയസ് വരെ.
ഫയര്‍ റെസ്‌ക്യൂ ഓപ്പറേറ്റര്‍ പോസ്റ്റില്‍ 28,000 രൂപയാണ് ശമ്പളം. പ്രായപരിധി 40 വയസ്. ഒഴിവുകള്‍ 5. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓപ്പറേറ്റര്‍ (എഫ്.ആര്‍.ഒ) പോസ്റ്റില്‍ അഞ്ച് ഒഴിവുണ്ട്. കൂടിയ ശമ്പളം 25,000 രൂപ. പ്രായപരിധി 35 വയസ്.
ഒഴിവുകളിലേക്ക് അപേക്ഷിക്കാനും വിജ്ഞാപനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും ഔദ്യോഗിക വെബ്‌സൈറ്റായ https://kannurairport.aero/ സന്ദര്‍ശിക്കുക.
Tags:    

Similar News