മറ്റുള്ളവരുടെ കയ്യിലെ പണമായിരുന്നു കഴിഞ്ഞ പത്തുവര്‍ഷത്തെ ഇന്നവേഷന്‍!

Update: 2020-01-06 11:11 GMT

2010 ടെക്‌നോളജി അനുബന്ധ ബിസിനസുകളുടെ ചാകര കാലമായിരുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം ഭക്ഷണശാലകളും ചെറുഹോട്ടലുകളും കോഫീ ഷോപ്പുകളുമെല്ലാം മുളച്ചു പൊന്തിയത് കഴിഞ്ഞ പത്തുവര്‍ഷത്തിലാണ്. ഓയോ, എയര്‍ബിഎന്‍ബി, ഊബര്‍ തുടങ്ങിയ കമ്പനികള്‍ നഗരങ്ങളോളം വ്യാപിച്ചു. സാങ്കേതികപരമായി നമ്മള്‍ സമ്പന്നരായതും കഴിഞ്ഞ പത്തുവര്‍ഷത്തിലാണ്. അത് കൊണ്ട് തന്നെ വിദഗ്ധരുടെ അഭിപ്രായത്തില്‍ സാങ്കേതികതയില്‍ കഴിഞ്ഞ പത്തുവര്‍ഷത്തെ ഏറ്റവും വലിയ മാറ്റം എന്താണെന്നാല്‍, മറ്റുള്ളവരുടെ കയ്യിലെ പണമായിരുന്നു ഏറ്റവും വലിയ ഇന്നവേഷന്‍. അതായത് ആപ്ലിക്കേഷനുകള്‍ നിര്‍മിക്കുന്നു, ക്ലൗഡ് പ്ലാറ്റ്‌ഫോം ഉണ്ടാക്കുന്നു. നിക്ഷേപകരും ഉപഭോക്താക്കളുമെല്ലാം അവരുടെ പണം കൊണ്ട് ബിസിനസ് ചെയ്യുന്നു.

ഒറ്റ കാര്‍ പോലും സ്വന്തമായില്ലാത്ത ഊബറും ഒരു ഹോട്ടല്‍ മുറി പോലും സ്വന്തമില്ലാത്ത എയര്‍ബിഎന്‍ബിയും കഴിഞ്ഞ ദശകത്തില്‍ ഏറ്റവും ലാഭമുണ്ടാക്കിയ കമ്പനികളായത് അവരുടെ സാങ്കേതികവിദ്യാ മികവ് കൊണ്ട് തന്നെയാണ്. ഏറ്റവുമധികം സ്മാര്‍ട്ട് ഫോണ്‍ വിറ്റഴിക്കപ്പെട്ടതും ഏറ്റവുമധികം ഇന്റര്‍നെറ്റ് വരിക്കാരുണ്ടായതും രാജ്യത്ത് കഴിഞ്ഞ 10 വര്‍ഷത്തില്‍ മാത്രമാണെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്.

യുവാക്കളുടെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ആപ്പുകളാണ് എന്നതിലേക്കായി കാര്യങ്ങള്‍. ഓണ്‍ലൈന്‍ ഷോപ്പിംഗ് റീറ്റെയ്ല്‍ ഷോപ്പുകളിലെ വിലക്കിഴിവുകള്‍ ശ്രദ്ധിക്കാതെ വസ്ത്രങ്ങളും ഗാഡ്ജറ്റ്‌സുമെല്ലാം വാങ്ങുന്നത് ആമസോണിന്റെയും ഫ്‌ളിപ്കാര്‍ട്ടിലെയും ഫെസ്റ്റിവല്‍ സീസണ് വഴി മാറി. എന്തിനും ഏതിനും ഓഫറും സമയലാഭവും തന്നെ ഇത്തരം ഓണ്‍ലൈന്‍ ബിസിനസ് വിപുലമാകാന്‍ കാരണം. എന്റര്‍ട്ടെയ്ന്‍മെന്റ് ഉപാധികള്‍ തെരഞ്ഞെടുക്കുന്നതിലും കഴിഞ്ഞ വര്‍ഷങ്ങളിലാണ് അടിമുടി മാറ്റം വന്നത്. നെറ്റ്ഫ്‌ളിക്‌സും പ്രൈം വിഡിയോകളും ജനങ്ങളെ ഇത്രയേറെ സ്വാധീനിച്ചത് കഴിഞ്ഞ ദശകത്തിലെ അവസാന കാലഘട്ടത്തിലാണ്.

പുതുവര്‍ഷം തുടങ്ങുന്നതും ഈ മാറ്റങ്ങളുടെയെല്ലാം ചുവടുപിടിച്ചാണെന്നതിനാല്‍ ഇന്നവേഷന്‍ സാങ്കേതിക വിദ്യയിലൂടെ മാത്രമെന്ന നിലയിലായി. 2009 ല്‍ 27.2 ബില്യണ്‍ ഡോളറായിരുന്ന യുഎസ് സ്റ്റാര്‍ട്ടപ്പ് നിക്ഷേപം 2019 സെപ്റ്റംബറില്‍ അവസാനിച്ച 12 മാസത്തെ കണക്കു പരിശോധിച്ചാല്‍ 143 ബില്യണ്‍ യുഎസ് ഡോളര്‍ എന്നതിലേക്കെത്തി നില്‍ക്കുകയാണെന്ന് നാഷണല്‍ വെഞ്ച്വര്‍ കാപ്പിറ്റല്‍ അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം ബ്ലൂം ബെര്‍ഗ് ചൂണ്ടിക്കാട്ടുന്നു. ഇനിയും മറ്റുള്ളവരുടെ കാശയിലെ പണം തന്നെഏറ്റവും ഇന്നവേറ്റീവ് ആയ ബിസിനസ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News