ബിസിനസ് തുടങ്ങാന്‍ പേടിയാണോ? എങ്കില്‍ ഈ വഴി പോകാം

Update: 2019-10-03 09:26 GMT

മൂന്നില്‍ രണ്ടുപേര്‍ക്കും സ്വന്തമായി ഒരു സംരംഭം തുടങ്ങുകയെന്നതാണ് ജീവിതലക്ഷ്യം. ആഗോളതലത്തില്‍ ഈയിടെ നടന്ന ഒരു സര്‍വേയില്‍ കണ്ടെത്തിയതാണിത്. എന്നാല്‍ ഇവരെ പിന്നോട്ടുവലിക്കുന്ന ഘടകം എന്താണെന്ന് അറിയാമോ? പരാജയപ്പെടുമോയെന്ന ഭയം തന്നെ. ബിസിനസ് തുടങ്ങണമെന്നുണ്ട്, എന്നാല്‍ പേടിയാണ്. ഇത്തരത്തില്‍ ചിന്തിക്കുന്ന ഒരു വ്യക്തിയാണ് നിങ്ങളെങ്കില്‍ ഏറ്റവും യോജിച്ചത് ഫ്രാഞ്ചൈസി ബിസിനസാണ്.

മറ്റു ബിസിനസ് അവസരങ്ങളെ അപേക്ഷിച്ച് ഫ്രാഞ്ചൈസികള്‍ക്കുള്ള പ്രയോജനങ്ങള്‍:

1. വ്യത്യസ്തമായ അവസരങ്ങള്‍:

നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള ബിസിനസ് റെസ്റ്റോറന്റ് ആണോ? അതോ ഫാഷനാണോ? അതോ പ്രീസ്‌കൂള്‍ ആണോ? ഫ്രാഞ്ചൈസിംഗില്‍ അഭിരുചിയുള്ള ഏത് മേഖലകളിലും ബിസിനസ് തുടങ്ങാനുള്ള അവസരമുണ്ട്.


നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള ബിസിനസ് റെസ്റ്റോറന്റ് ആണോ? അതോ ഫാഷനാണോ? അതോ പ്രീസ്‌കൂള്‍ ആണോ? ഫ്രാഞ്ചൈസിംഗില്‍ അഭിരുചിയുള്ള ഏത് മേഖലകളിലും ബിസിനസ് തുടങ്ങാനുള്ള അവസരമുണ്ട്.

2. ബ്രാന്‍ഡ് സല്‍പ്പേര് ഉണ്ട്


പുതിയൊരു ബിസിനസ് തുടങ്ങുമ്പോള്‍ അതിന് ബ്രാന്‍ഡ് ഇമേജ് വളര്‍ത്തിയെടുക്കാനും ഉപഭോക്താവ് അറിയുന്ന നിലയിലേക്ക് വളര്‍ത്താനും സംരംഭകന്‍ കുറച്ചൊന്നുമല്ല കഷ്ടപ്പെടേണ്ടത്. ഒരു തുടക്കക്കാരനെ സംബന്ധിച്ചടത്തോളം ഇത് വലിയൊരു തലവേദന തന്നെയാണ്. എന്നാല്‍ നല്ലൊരു ബ്രാന്‍ഡ് ഇമേജും വര്‍ഷങ്ങള്‍ കൊണ്ട് നേടിയെടുത്ത സല്‍പ്പേരുമുള്ള ഒരു സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി എടുക്കുമ്പോള്‍ ഈ തലവേദന സംരംഭകന് ഒഴിവായിക്കിട്ടും.

3. അനുഭവസമ്പത്ത് ആവശ്യമില്ല


സ്വന്തമായി തുടങ്ങുന്ന സംരംഭത്തില്‍ ബിസിനസ് രംഗത്തേക്കുറിച്ചുള്ള അറിവില്ലായ്മ സംരംഭകനെ പല അബദ്ധത്തിലും കൊണ്ടുചെന്ന് ചാടിക്കും. എന്നാല്‍ ഫ്രാഞ്ചൈസിംഗില്‍ എല്ലാക്കാര്യത്തിലും മാര്‍ഗ്ഗനിര്‍ദ്ദേശവും പരിശീലനവും നല്‍കാന്‍ കമ്പനിയുണ്ട്. അവര്‍ ജീവനക്കാര്‍ക്കും പരിശീലനം നല്‍കാറുണ്ട്. അവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുപോയാല്‍ മാത്രം മതി സംരംഭകന്. കമ്പനിയുടെ അനുഭവസമ്പത്ത് സംരംഭകന് പ്രയോജനപ്പെടുത്തി വിജയിക്കാം.

4. വലിയൊരു ശൃംഖലയുടെ ഭാഗം


നിങ്ങള്‍ ഒറ്റയ്ക്ക് ഒരു ബിസിനസ് തുടങ്ങുമ്പോള്‍ ലഭിക്കുന്നതിനെക്കാള്‍ പിന്തുണയും സഹായവും ഫ്രാഞ്ചൈസിംഗില്‍ ലഭിക്കും. കമ്പനിയുടെ പിന്തുണ മാത്രമല്ല, ഇത്തരത്തില്‍ നിങ്ങളെപ്പോലെ കമ്പനിയുടെ ഫ്രാഞ്ചൈസി എടുത്ത അനേകരുണ്ട്. ആ നെറ്റ്‌വര്‍ക്കിന്റെ ഭാഗമാകുന്നതോടെ അവരുടെ അനുഭവങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പഠിക്കാനാകും.

5. സമയം പ്രയോജനപ്പെടുത്താം


സ്വന്തമായി ഒരു ബിസിനസ് തുടങ്ങുന്ന സ്ംരംഭകന് ഫ്രാഞ്ചൈസി ഉടമയേക്കാള്‍ നിരവധി സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോകേണ്ടിവരും. പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ച് എതിരാളികളെക്കാള്‍ മുന്നില്‍ നില്‍ക്കുക, അതിജീവനത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുക, മാര്‍ക്കറ്റിംഗ് നടത്തുക... തുടങ്ങി നിരവധി കാര്യങ്ങള്‍ സംരംഭകന്റെ തലയിലുണ്ടാകും. എന്നാല്‍ ഫ്രാഞ്ചൈസി ഉടമയ്ക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. ഈ സമയം ഉപഭോക്താക്കളുമായി നല്ല ബന്ധം സ്ഥാപിക്കാനും അവരെ ആകര്‍ഷിക്കാനുമുള്ള കാര്യങ്ങള്‍ക്കായി വിനിയോഗിക്കാം.

Similar News