വലിയ മുതല്‍മുടക്കില്ലാതെ മികച്ച വരുമാനം ; 3 ഫ്രാഞ്ചൈസി ബിസിനസുകള്‍ ഇതാ

മികച്ച ബ്രാന്‍ഡുകളുടെ ഫ്രാഞ്ചൈസി എടുക്കുന്നതിലൂടെ ബിസിനസ് വളര്‍ത്താനുള്ള പ്രയാസവും കുറഞ്ഞിരിക്കും

Update: 2022-09-26 06:46 GMT

ഫ്രാഞ്ചൈസി ബിസിനസില്‍ പേരുണ്ടാക്കിയ മികച്ച ബ്രാന്‍ഡുകളുടെ പേരും ഗുഡ്‌വില്ലും ഉപയോഗിച്ച് ഫ്രാഞ്ചൈസിക്ക് ഫ്രാഞ്ചൈസിയുടെ പേരില്‍ ബിസിനസ് ചെയ്യാന്‍ ലൈസന്‍സ് നല്‍കുന്നതാണ് രീതി. ഫ്രാഞ്ചൈസി ആരംഭിക്കാന്‍ തുടക്കത്തില്‍ ഫീസ് അടയ്‌ക്കേണ്ടതുണ്ട്. വില്പനയെ അടിസ്ഥാനമാക്കി വാര്‍ഷിക ഫീസ് കമ്പനികള്‍ ഈടാക്കും. പുതിയ ബ്രാന്‍ഡ് ആരംഭിച്ച് വളര്‍ത്തിയെടുക്കാനുള്ള സാഹസം സഹിക്കാതെ മികച്ച രീതിയില്‍ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാം. ചുരുങ്ങിയ ചെലവില്‍ തിരഞ്ഞെടുക്കാവുന്ന 6 ഫ്രാഞ്ചൈസി ബിസിനസ് ആശയങ്ങളാണ് ചുവടെ.

ഡോമിനോസ് 
ഡോര്‍സ്റ്റെപ്പ് ഡെലിവറിയും ഔട്ട്‌ലെറ്റ് സര്‍വീസും നടത്തുന്ന ഡോമിനോസിന് നിലവില്‍ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി ഔട്ട്ലെറ്റുകളുണ്ട്. പുതിയ ഭക്ഷണ സംസ്‌കാരം സജീവമാകുന്ന കാലത്ത് ഡോമിനോസ് പീത്സ ഫ്രാഞ്ചൈസി ആരംഭിക്കുന്നത് നല്ല വരുമാന മാര്‍ഗമാണ്. ഇതിനായി 1500 ചതുരശ്ര അടി സ്ഥലവും 30 ലക്ഷം രൂപയും ആവശ്യമാണ്. ജുബിലന്റ് ഫുഡ് വര്‍ക്ക്സാണ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കരാറിലെത്തുന്ന പക്ഷം പരിശീലനവും ഓറിയന്റേഷനും കമ്പനി നല്‍കും. തിരക്കുള്ള നഗരങ്ങളിലോ റസിഡന്‍ഷ്യല്‍ ഏരിയ, മാള്‍ എന്നിവിടങ്ങളിലായിരിക്കണം.
ഡിടിഡിസി
കൊറിയര്‍ സര്‍വീസിന്റെ സാധ്യതകള്‍ പുതിയ കാലത്ത് വര്‍ധിച്ച് വരുകയാണ്. 1990 ല്‍ ആരംഭിച്ച ഡിടിഡിസി ലോകത്തും രാജ്യത്തും കൊറിയര്‍ സേവനങ്ങളെത്തിക്കുന്നുണ്ട്. ചുരുങ്ങിയ ചെലവില്‍ ആരംഭിക്കാവുന്ന ഫ്രാഞ്ചൈസി രീതിയാണിത്. 1.5 ലക്ഷം രൂപയുടെ നിക്ഷേപവും 150 ചതുരശ്രഅടിയുള്ള സ്ഥലവുമാണ് ആവശ്യം. സാധനങ്ങള്‍ സമയത്ത് എത്തിക്കുന്നതിനുള്ള ഡെലിവറി ചെയ്യുന്നവരെ ആവശ്യമായി വരും.
അമൂല്‍ ഐസ്‌ക്രീം
75 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള അമൂലിന് ജനങ്ങള്‍ക്കിടയില്‍ നല്ല സ്വീകാര്യതയുണ്ട്. അമൂല്‍ ഐസ്‌ക്രീം പാര്‍ലര്‍ ആരംഭിക്കാനായി 300 ചതുരശ്ര അടി വിസ്ത്രീര്‍ണമുള്ള സഥലമാണ് ആവശ്യം. ആദ്യ ഘട്ടത്തില്‍ 2-5 ലക്ഷം രൂപ വരെ ആവശ്യമായി വരും. സാധനങ്ങള്‍ നേരിട്ട് ഔട്ട്ലേറ്റുകളിലെത്തിക്കും. രാജ്യത്ത് 1500ഓളം അമൂല്‍ ഐസ്‌കീം ഔട്ട്ലേറ്റുകളുണ്ട്.


Tags:    

Similar News