ഒരു വര്‍ഷം കാലാവധിയുള്ള പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് 6.9 ശതമാനത്തിൽ നിന്ന് 7 ശതമാനമാക്കി ഉയർത്തി. ജനുവരി-മാര്‍ച്ച് പാദത്തിലെ പലിശ നിരക്കുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
എന്നാൽ, മറ്റ് പ്രധാന ലഘുസമ്പാദ്യ പദ്ധതികളായ പിപിഎഫ്, സുകന്യ സമൃദ്ധി തുടങ്ങിയവയുടെ പലിശ നിരക്കില്‍ മാറ്റം വരുത്തിയില്ല. ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ ഇവയുടെ പലിശ നിരക്കുകള്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു.
രണ്ടുവര്‍ഷത്തെയും അഞ്ചുവര്‍ഷത്തെയും പോസ്റ്റ് ഓഫീസ് പലിശ നിരക്കുകളില്‍ മാറ്റംവരുത്തിയിട്ടില്ല. ഇത് യഥാക്രമം 7 ശതമാനവും 7.8 ശതമാനവുമാണ്.
അതേസമയം, മൂന്നുവര്‍ഷത്തെ പോസ്റ്റ് ഓഫീസ് നിക്ഷേപത്തിന് 7.2ശതമാനമുണ്ടായിരുന്ന പലിശ 7 ശതമാനമാക്കി കുറച്ചിട്ടുണ്ട്.
ഒക്ടോബറിൽ പിപിഎഫ്, എൻഎസ്സി എന്നിവയുടെ പലിശ 8 ശതമാനമായും സുകന്യ സമൃദ്ധിയുടേത് 8.5 ശതമാനമായും ഉയർത്തിയിരുന്നു. സീനിയർ സിറ്റിസൺ സേവിങ്സ് സ്കീമിന് 8.7 ശതമാനമാണ് പുതിയ പലിശ നിരക്ക്.
പ്രധാന ലഘു സമ്പാദ്യ പദ്ധതികളുടെ നിരക്കുകൾ താഴെ പറയുന്നവയാണ്.