ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് അക്ഷയ പദ്ധതി,ഗുണങ്ങളറിയാം

പോളിസിയുടെ ആദ്യ വര്‍ഷത്തിന്റെ അവസാനം മുതല്‍ ക്യാഷ് ബോണസ് പിന്‍വലിക്കാനും സ്ഥിരമായ വരുമാനം നേടാനും അക്ഷയ പദ്ധതി പോളിസി ഉടമയെ സഹായിക്കും.

Update:2022-09-24 16:24 IST

Photo : Canva

ഏറ്റവും പുതിയ സമ്പാദ്യ പദ്ധതി പുറത്തിറക്കി ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് (Aditya Birla Sun Life Insurance). നോണ്‍ ലിങ്ക്ഡ് പാര്‍ട്ടിസിപേറ്റിംഗ് വിഭാഗത്തില്‍ പെട്ട വ്യക്തിഗത സമ്പാദ്യ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയാണ് അക്ഷയ പദ്ധതി. ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത ക്യാഷ് ബോണസുകള്‍ വഴി അടിയന്തര ലിക്വിഡിറ്റി ലഭ്യമാകും എന്നതാണ്.

സമഗ്ര ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ, കുടുംബത്തിന്റെ വളരുന്ന ആവശ്യങ്ങള്‍ക്ക് അനുസൃതമായ വരുമാനം എന്നിവ ഈ പദ്ധതിയിലൂടെ ഉറപ്പാക്കാനാവും.പോളിസിയുടെ ആദ്യ വര്‍ഷത്തിന്റെ അവസാനം മുതല്‍ ക്യാഷ് ബോണസ് പിന്‍വലിക്കാനും സ്ഥിരമായ വരുമാനം നേടാനും അക്ഷയ പദ്ധതി പോളിസി ഉടമയെ സഹായിക്കും.
ക്യാഷ് ബോണസ് പ്രഖ്യാപിക്കുകയാണെങ്കില്‍ അത് വാര്‍ഷിക, അര്‍ധ വാര്‍ഷിക, ത്രൈമാസ, പ്രതിമാസ ഇടവേളകളില്‍ നേടുന്ന രീതികളിലെ തെരഞ്ഞെടുപ്പു നടത്താനാവും. 30 ദിവസം മുതല്‍ 55 വയസു വരെ ഇതില്‍ ചേരാം. കുറഞ്ഞ പ്രതിവര്‍ഷ പ്രീമിയം 24,000 രൂപയാണ്. 6, 8, 10, 12, 15 വര്‍ഷ കാലാവധികളും തെരഞ്ഞെടുക്കാം.
ആദ്യ പോളിസി (Policy) വര്‍ഷത്തിന്റെ അവസാനം മുതല്‍ തന്നെ ലിക്വിഡിറ്റി ലഭിക്കാന്‍ ഈ പദ്ധതി തങ്ങളുടെ ഉപഭോക്താക്കളെ സഹായിക്കുമെന്ന് ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കമലേഷ് റാവു പറഞ്ഞു.


Tags:    

Similar News