നിങ്ങളുടെ പിഎഫ് അക്കൗണ്ടുനായി ആധാര്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ പ്രയോജനങ്ങള്‍ ലഭിക്കില്ല!
ആധാര്‍, പാന്‍ ലിങ്ക് ചെയ്യാന്‍ നിലവില്‍ തടസ്സങ്ങളില്ലെന്ന് യു.ഐ.ഡി.എ.ഐ.
പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടുകള്‍ക്ക് മാത്രമേ ഇനിമുതല്‍ പണം ലഭിക്കുകയുള്ളൂ. ടാക്‌സ് പോര്‍ട്ടലുമായി ബന്ധപ്പെട്ട് തടസ്സങ്ങളുണ്ടെങ്കിലും പാന്‍, ഇപിഎഫ്ഒ എന്നിവയുമായി ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കുന്നതിന് നിലവില്‍ തടസ്സങ്ങളൊന്നും ഇല്ലെന്ന് യു.ഐ.ഡി.എ.ഐ വ്യക്തമാക്കി.
2021 ഓഗസ്റ്റ് 20-ന് ശേഷം 51 ലക്ഷത്തിലധികം പേരാണ് വിവരങ്ങള്‍ അപ്ലോഡ് ചെയ്തത്. എന്നാല്‍ പാന്‍, ഇപിഎഫ്ഒ എന്നിവയുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന്റെ സമയപരിധി അവസാനിക്കാനിരിക്കെ സൈറ്റില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നതായി പലരും പരാതിയുമായി മുന്നോട്ട് വന്നിരുന്നു.
നവീകരണം നടന്നതിന്റെ ഭാഗമായാണ് സേവനങ്ങള്‍ തടസ്സപ്പെട്ടത് എന്ന് യു.ഐ.ഡി.എ.ഐ വ്യക്തമാക്കി. നവീകരണത്തിന് ശേഷം പ്രശ്‌നം പരിഹരിച്ചുവെന്ന് യു.ഐ.ഡി.എ.ഐ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി. അതിനാല്‍ സെപ്റ്റംബര്‍ ഒന്നിനു മുമ്പ് ലിങ്ക് ചെയ്തിരിക്കണം.
ഇത്തരത്തില്‍ ആധാര്‍ ബന്ധിപ്പിച്ചെങ്കില്‍ മാത്രമെ ഇപിഎഫ്ഒ വരിക്കാര്‍ക്ക് ഇലക്ട്രോണിക് ചലാന്‍ കം റിട്ടേണ്‍ അനുവദിക്കുകയുള്ളൂ. ഇതോടെ ഇപിഎഫ്ഒ പോര്‍ട്ടലില്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മാനേജ് ഓപ്ഷനില്‍ കയറി കെവൈസി ഓപ്ഷന്‍ തിരെഞ്ഞെടുത്താണ് ആധാര്‍ ബന്ധിപ്പിക്കേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്.
ആധാര്‍ ഒരു തവണ നല്‍കിയതാണെങ്കില്‍ യുഐഡിഎയുടെ ഡാറ്റ ഉപയോഗിച്ച് നമ്പര്‍ ഉറപ്പ് വരുത്താനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ മുതല്‍ രാജ്യത്തെ പിഎഫ് നിയമങ്ങളില്‍ കാര്യമായ മാറ്റം ഉണ്ടാകുമെന്നും യു.ഐ.ഡി.എ.ഐ അറിയിച്ചു.