കാര്‍ഡ് ടോക്കണൈസേഷന്റെ അവസാനതീയതി ഈ മാസം 30: എങ്ങനെ എളുപ്പത്തില്‍ ചെയ്യാം?

തടസ്സരഹിതമായ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ടോക്കണൈസേഷന്‍ നിര്‍ബന്ധമാണ്

Update: 2022-09-03 09:00 GMT

Photo : Canva

കാര്‍ഡ് ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള തടസ്സരഹിതമായ ഇടപാടുകള്‍ക്ക് കാര്‍ഡ് ടോക്കണൈസേഷന്‍ ചെയ്യേണ്ടതാണ്. ഓട്ടോ ഡെബിറ്റ് മാറുകയും അനുവദിച്ചിട്ടുള്ള കാര്‍ഡ് നമ്പറുകള്‍ക്ക് മാത്രമായി ഇടപാടുകള്‍ തടസ്സരഹിതമായി നടത്താനാകുകയും ചെയ്യുകയാണ് ടോക്കണൈസേഷന്‍ വഴി. ടോക്കണുകളാണ് കാര്‍ഡ് വിവരങ്ങള്‍ക്ക് പകരം നല്‍കേണ്ടത്. ടോക്കണൈസേഷന്‍ ചെയ്യാനുള്ള അവസാന തിയതി ഈ മാസം 30 ആണ്.

ജൂണിലാണ് ആര്‍ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ ടോക്കണൈസേഷന്‍ സമയപരിധി നീട്ടിയത്. നേരത്തെ ഇത് ജൂണ്‍ 30 ആയിരുന്നു. പിന്നീട് മൂന്ന് മാസത്തേക്ക് കൂടി സമയം നീട്ടി നല്‍കുകയായിരുന്നു. സെപ്റ്റംബര്‍ 30 വരെയാണ് അടുത്ത സമയപരിധി നല്‍കിയിട്ടുള്ളത്.
കാര്‍ഡ് നമ്പര്‍, സിവിവി, കാര്‍ഡിന്റെ കാലഹരണ തീയതി തുടങ്ങിയ ക്രെഡിറ്റ് കാര്‍ഡ് ഡാറ്റ പലപ്പോഴും നല്‍കേണ്ടി വരും. ഇത് പേയ്മെന്റ് എളുപ്പത്തിനായി വ്യാപാരികളുടെ ഡാറ്റാബേസുകളില്‍ സൂക്ഷിക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ ഡാറ്റ സൂക്ഷിക്കല്‍ സുരക്ഷിതമല്ല. വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍ ഈ വിവരങ്ങള്‍ തെറ്റായി ഉപയോഗിച്ചേക്കാം. സുരക്ഷാ മുന്‍നിര്‍ത്തിയാണ് ആര്‍ബിഐ കാര്‍ഡ് ടോക്കണൈസേഷന്‍ അവതരിപ്പിച്ചത്.
എങ്ങനെ ടോക്കണൈസ് ചെയ്യാം?
1. ഏതെങ്കിലും ഓണ്‍ലൈന്‍ പര്‍ച്ചേസ് വെബ്്സൈറ്റിലോ ആപ്പിലോ കയറുക. വാങ്ങാനുള്ളവ സെലക്റ്റ് ചെയ്യുക
2. ചെക്ക് ഔട്ട് നടത്തുമ്പോള്‍, ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കുക. ഇതിനായി നിങ്ങളുടെ കാര്‍ഡിന്റെ ബാങ്ക് സെലക്റ്റ് ചെയ്യുക
3. 'secure your card as per RBI guidelines' or 'tokenise your card as per RBI guidelines' എന്നീ ഓപ്ഷനുകളില്‍ നിന്ന് ഒന്ന് സെലക്റ്റ് ചെയ്യുക
4. ടോക്കണ്‍ ക്രിയേറ്റ് ചെയ്യാന്‍ അനുവാദം കൊടുക്കുക. മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി നമ്പര്‍ നല്‍കുക.
5. ഇപ്പോള്‍ നിങ്ങളുടെ ടോക്കണ്‍ സേവ് ആയിട്ടുണ്ടാകും. കാര്‍ഡ് വിവരങ്ങള്‍ നേരിട്ട് സേവ് ചെയ്യുന്നതിന് പകരമാണിത്.
6. അടുത്ത പേമെന്റ് നടത്തുന്ന സമയത്ത് നിങ്ങളുടെ കാര്‍ഡിന്റെ അവസാന നാല് നമ്പര്‍ മാത്രം സേവ് ആകുകയും നിങ്ങള്‍ക്ക് ഈ കാര്‍ഡ് വിവരങ്ങള്‍ നിങ്ങളുടേതെന്ന് മനസ്സിലാക്കാന്‍ കഴിയുകയും ചെയ്യുന്നതാണ്.


ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel





Tags:    

Similar News