ഇ.പി.എഫ് അക്കൗണ്ടുകളുടെ പലിശ നിരക്ക് 8.15%

2022 മാര്‍ച്ചില്‍ നാല് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിരക്കായ 8.10 ശതമാനമായി കുറച്ചിരുന്നു

Update: 2023-07-24 10:25 GMT

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) 2022-23 സാമ്പത്തിക വര്‍ഷത്തിലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്) അക്കൗണ്ടുകളുടെ പലിശ നിരക്ക് 8.15% ആയി പ്രഖ്യാപിച്ചു.

അക്കൗണ്ടിലേക്ക് എത്തും

മാര്‍ച്ചില്‍ ഇ.പി.എഫ്.ഒ ട്രസ്റ്റികള്‍ അംഗീകരിച്ച ഇ.പി.എഫ് പലിശ നിരക്കിന് ധനമന്ത്രാലയം സമ്മതം നല്‍കിയതിന് ശേഷമാണ് ഉത്തരവ് വന്നത്. ഇതോടെ ഇ.പി.എഫ്.ഒ ഫീല്‍ഡ് ഓഫീസുകള്‍ വരിക്കാരുടെ അക്കൗണ്ടിലേക്ക് പലിശ ക്രെഡിറ്റ് ചെയ്യുന്ന പ്രക്രിയ ആരംഭിക്കും. ഇ.പി.എഫ്.ഒ ഇ.പി.എഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 2020-21ലെ 8.5 ശതമാനത്തില്‍ നിന്ന് 2022 മാര്‍ച്ചില്‍ നാല് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിരക്കായ 8.10 ശതമാനമായി കുറച്ചിരുന്നു.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്

എംപ്ലോയി പ്രൊവിഡന്റ് ഫണ്ടില്‍ അംഗങ്ങളായ സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ നിന്ന് ഒരു നിശ്ചിത തുക മാസാമാസം ഈടാക്കുന്നു. പ്രതിമാസ അടിസ്ഥാനത്തില്‍ തൊഴിലുടമയുടെ കാര്യത്തില്‍ 3.67% മാത്രമാണ് ഇ.പി.എഫ് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നത്. ബാക്കിയുള്ള 8.33% എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമിലേക്കും (EPS) പോകുന്നു.

Tags:    

Similar News