ഫിക്‌സഡ് ഡെപ്പോസിറ്റ്; വിവിധ ബാങ്കുകള്‍ നല്‍കുന്ന പലിശനിരക്കുകളറിയാം

ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയും അതിനുമുകളിലുമുള്ള സ്ഥിര നിക്ഷേപ പദ്ധതികള്‍ക്ക് വിവിധ ബാങ്കുകള്‍ നല്‍കുന്ന പലിശ താരതമ്യം ചെയ്യാം.

Update:2021-09-22 15:15 IST

സാധാരണക്കാരന്റെ ഏറ്റവും ഇഷ്ട സമ്പാദ്യപദ്ധതിയാണ് ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍. ബാങ്കുകള്‍ ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്ക് മുമ്പത്തെക്കാള്‍ ആകര്‍ഷകമായ പലിശ നിരക്കും നല്‍കുന്നുണ്ട്. യെസ് ബാങ്കും ആക്‌സിസ് ബാങ്കും ഫെഡറല്‍ ബാങ്കുമുള്‍പ്പെടെ നിങ്ങള്‍ക്ക് ഞൊടിയിടയില്‍ സ്ഥിരനിക്ഷേപ പദ്ധതികള്‍ തുറക്കാന്‍ ചുറ്റും ബാങ്കുകള്‍ നിരനിരയായുണ്ട്. 6.5 ശതമാനം വരെ പലിശയ വരെയാണ് വിവിധ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നത്.

സുരക്ഷിത സമ്പാദ്യ പദ്ധതിയായി കണക്കാക്കുന്നതിനാല്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതാണ് നല്ലതെങ്കിലും വിശ്വാസ്യതയുള്ള ബാങ്ക് ഇതര ധനകാര സ്ഥാപനങ്ങളിലും വ്യക്തികള്‍ക്ക് സ്ഥിരനിക്ഷേപം നടത്താം. മികച്ച പലിശ നിരക്ക് മാത്രമാകരുത് ഇവിടെ മാനദണ്ഡമാക്കേണ്ടതെന്നുമാത്രം.
ഇതാ ഫിക്‌സഡ് ഡെപ്പോസിറ്റിന് വിവിധ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് താരതമ്യം ചെയ്യാം:
1. യെസ് ബാങ്ക്

ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള ഫിക്‌സഡ് തുകയ്ക്ക് 5-5.25 ശതമാനം പലിശയും 1-2 വര്‍ഷം വരെയുള്ളവയ്ക്ക് 5.75- 6.00 ശതമാനം പലിശയും 2-3 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6 ശതമാനവും 3-5 വരെയുള്ളവയ്ക്ക് 6.25 ശതമാനം പലിശയുമാണ് ബാങ്ക് നല്‍കുന്നത്. അതിനു മുകളിലേക്കുള്ളവയ്ക്ക് 6.50 ശതമാനം പലിശയാണ് യെസ് ബാങ്ക് നല്‍കുക.

2. ആക്‌സിസ് ബാങ്ക്

ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള ഫിക്‌സഡ് ഡെപ്പോസിറ്റ് തുകയ്ക്ക് 4.40 ശതമാനം പലിശയും 1-2 വര്‍ഷം വരെയുള്ളവയ്ക്ക് 5.10- 5.25 ശതമാനം പലിശയും 2-3 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5.50 ശതമാനം പലിശയും ആക്‌സിസ് നല്‍കുന്നു. 3-5 വര്‍ഷം വരെയുള്ളവയ്ക്ക് ആക്‌സിസ് ബാങ്ക് നല്‍കുന്നത് 5.40 ശതമാനമാണ്. അതിനുമുകളിലേക്ക് 5.75 ശതമാനവും വാഗ്ദാനം ചെയ്യുന്നുണ്ട്.

3. ഫെഡറല്‍ ബാങ്ക്

ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള ഫിക്‌സഡ് ഡെപ്പോസിറ്റ് തുകയ്ക്ക് 3.75-4.40 ശതമാനം പലിശയും 1-2 വര്‍ഷം വരെയുള്ളവയ്ക്ക് 5.10- 5.35 ശതമാനം പലിശയും ഫെഡറല്‍ ബാങ്ക് നല്‍കും.

2-3 വര്‍ഷം വരെയുള്ളതും 3-5 വര്‍ഷം വരെയുള്ളതുമായ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5.35 ശതമാനം പലിശയും നല്‍കുന്നു. അതിനുമുകളിലേക്ക് 5.60 ശതമാനവും വാഗ്ദാനം ചെയ്യുന്നു.

4. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ

ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള ഫിക്‌സഡ് ഡെപ്പോസിറ്റ് തുകയ്ക്ക് 4.30-4.40 ശതമാനം പലിശയും 1-2 വര്‍ഷം വരെയുള്ളവയ്ക്ക് 5.00- 5.20 ശതമാനം പലിശയും 2-3 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5.20-5.40 ശതമാനം പലിശയും നല്‍കുന്നു.

3-5 വര്‍ഷം വരെയുള്ളവയ്ക്ക് യൂണിയന്‍ ബാങ്ക് നല്‍കുന്നത് 5.40-5.50 ശതമാനമാണ്. അതിനുമുകളിലേക്ക് 5.50- 5.60 ശതമാനവും വാഗ്ദാനം ചെയ്യുന്നു.

5. ഇന്‍ഡസ് ഇന്‍ഡ്

ഇന്‍ഡസ് ഇന്‍ഡ് ഉപഭോക്താക്കള്‍ക്ക് ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള ഫിക്‌സഡ് ഡെപ്പോസിറ്റ് തുകയ്ക്ക് 4.25- 5.50 ശതമാനം പലിശയും 1-3 വര്‍ഷം വരെയുള്ളവയ്ക്ക് 6.00 ശതമാനം പലിശയും നല്‍കുന്നു. 3-5 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കും ആറ് ശതമാനമാണ് പലിശ. അതിനുമുകളിലേക്ക് 5.50- 6.00 ശതമാനവും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.

6.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)

എസ്ബിഐ സാധാരണ ഉപഭോക്താക്കള്‍ക്ക് ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള ഫിക്‌സഡ് ഡെപ്പോസിറ്റ് തുകയ്ക്ക് 4.40 ശതമാനം പലിശയും 1-2 വര്‍ഷം വരെയുള്ളവയ്ക്ക് 5 ശതമാനം പലിശയും 2-3 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5.10 ശതമാനം പലിശ വരെയും നല്‍കുന്നു.

3-5 വര്‍ഷം വരെയുള്ളവയ്ക്ക് ബാങ്ക് നല്‍കുന്നത് 5.30 ശതമാനമാണ്. അതിനുമുകളിലേക്ക് 5.40 ശതമാനവും വാഗ്ദാനം ചെയ്യുന്നു. സീനിയര്‍ സിറ്റിസന്‍ എഫ്ഡി സ്‌കീമില്‍ ഇത് 6.20 ശതമാനം വരെയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.

7. സൗത്ത് ഇന്ത്യന്‍ ബാങ്ക് (എസ്‌ഐബി)

എസ്‌ഐബി ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള ഫിക്‌സഡ് ഡെപ്പോസിറ്റ് തുകയ്ക്ക് 3.80-4.50 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു. 1-2 വര്‍ഷം വരെയുള്ളവയ്ക്കും. 2-3 വര്‍ഷം വരെയുള്ളവയ്ക്കും 5.40 ശതമാനം പലിശയും നല്‍കുമ്പോള്‍ 3-5 വര്‍ഷം വരെയുള്ളവയ്ക്ക് ബാങ്ക് നല്‍കുന്നത് 5.50 ശതമാനമാണ്. അതിനുമുകളിലേക്ക് 5.50 - 5.65 ശതമാനവും വാഗ്ദാനം ചെയ്യുന്നു.

(ഒരു കോടിയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ നിരക്കുകളാണിവ. അതാത് ബാങ്ക് വെബ്‌സൈറ്റുകളില്‍ നിന്ന് സെപ്റ്റംബര്‍ രണ്ടാം വാരം എടുത്തത്)

Tags:    

Similar News