'ഇ.പി.എഫ് അംഗങ്ങള്‍ ഫോണിലൂടെ വ്യക്തിഗത വിവരങ്ങള്‍ പങ്കിടരുത് '

Update: 2019-10-30 09:40 GMT

ഇ.പി.എഫ് അംഗങ്ങള്‍ ഫോണിലൂടെ വ്യക്തിഗത വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കിടരുതെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) ആവശ്യപ്പെട്ടു. ഈ അലേര്‍ട്ട് ഇപിഎഫ്ഒയുടെ വെബ്സൈറ്റിലും പ്രാധാന്യത്തോടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

'ആധാര്‍ / പാന്‍ / യു.എ.എന്‍ / ബാങ്ക് വിശദാംശങ്ങള്‍ മുതലായ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ഫോണിലൂടെ പങ്കിടാന്‍ ഇ.പി.എഫ്.ഒ നിങ്ങളോട് ഒരിക്കലും ആവശ്യപ്പെടുന്നില്ല. ഏതെങ്കിലും ബാങ്കില്‍ ഏതെങ്കിലും തുക നിക്ഷേപിക്കാന്‍ ഇപിഎഫ്ഒ ഒരിക്കലും ഒരു അംഗത്തെയും / വരിക്കാരെയും വിളിക്കാറില്ല. ദയവായി അത്തരം പ്രതികരണങ്ങളോട് പ്രതികരിക്കരുത് '- ഇ.പി.എഫ്.ഒയുടെ അറിയിപ്പില്‍ പറയുന്നു.

ഇ.പി.എഫ്.ഒ ഉദ്യോഗസ്ഥരെന്ന വ്യാജേന ചിലര്‍ ഇ.പി.എഫ് വരിക്കാരെ കബളിപ്പിച്ചെന്ന പരാതിയെത്തുര്‍ന്നാണ് അറിയിപ്പു വന്നിരിക്കുന്നത്. ക്ലെയിം സെറ്റില്‍മെന്റ്, അഡ്വാന്‍സ്, ഉയര്‍ന്ന പെന്‍ഷന്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും സേവനത്തിനായി ഏതെങ്കിലും ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുന്ന വെബ്സൈറ്റുകള്‍, ടെലി കോളുകള്‍, എസ.്എം.എസ്, ഇ മെയില്‍, സോഷ്യല്‍ മീഡിയ എന്നിവയുടെ വ്യാജ ഓഫറുകളോട് പ്രതികരിക്കരുതെന്നും ഇ.പി.എഫ്.ഒ അതിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Similar News