സ്വര്‍ണ നിക്ഷേപത്തിന് തിളക്കം നല്‍കാന്‍ ഡി.എസ്.പി ഇ.ടി.എഫ് ഫണ്ട് ഓഫ് ഫണ്ട്

സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവരെ ഉന്നമിട്ട് ഡി.എസ്.പി ഇ.ടി.എഫ് ഫണ്ട് ഓഫ് ഫണ്ട് എത്തി

Update:2023-11-04 11:15 IST

സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവരെ ഉന്നമിട്ട് ഡി.എസ്.പി ഇ.ടി.എഫ് ഫണ്ട് ഓഫ് ഫണ്ട് എത്തി. നവംബര്‍ 3ന് ആരംഭിച്ച ഫണ്ട് ഓഫര്‍ 10ന് അവസാനിക്കും. 100 രൂപ മുതല്‍ നിക്ഷേപിക്കാം. നിക്ഷേപിക്കുന്നതിന് ഡീമാറ്റ് അക്കൗണ്ട് ആവശ്യമില്ല. ഫണ്ട് ഓഫ് ഫണ്ട് പദ്ധതിയില്‍ ലഭിക്കുന്ന തുക ഡി.എസ്.പി ഇ.ടി.എഫിലാണ് നിക്ഷേപിക്കുന്നത്. ഡി.എസ്.പി ഇ.ടി.എഫ് നിക്ഷേപങ്ങള്‍ 100% പരിശുദ്ധമായ സ്വര്‍ണം വാങ്ങാനാണ് ഉപയോഗിക്കുന്നത്.

സ്വര്‍ണ നിക്ഷേപങ്ങളില്‍ നിന്നുള്ള ആദായം കഴിഞ്ഞ 20 വര്‍ഷമായി 12% സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.
എന്തുകൊണ്ട് സ്വര്‍ണ നിക്ഷേപം?
ആഭരണ നിര്‍മാണ ഡിമാന്‍ഡ്, കേന്ദ്ര ബാങ്ക് വാങ്ങല്‍ എന്നിവ വര്‍ധിച്ചതാണ് സ്വര്‍ണ വില ഉയരാന്‍ കാരണമായത്. ഡോളര്‍ മൂല്യം ഇടിയുമ്പോള്‍ സ്വര്‍ണം ആകര്‍ഷകമായ നിക്ഷേപമാണ്. ഓഹരികളുമായി കുറഞ്ഞ പരസ്പര ബന്ധമായതിനാല്‍ പോര്‍ട്ട് ഫോളിയോ വൈവിധ്യവത്കരണത്തിനും സ്വര്‍ണ നിക്ഷേപം മികച്ചതാണ്. മറ്റ് ആസ്തികളുടെ വിലയ്ക്ക് വിപരീതമായാണ് സ്വര്‍ണ വില മാറുന്നത് എന്നതിനാല്‍ റിസ്‌ക് കുറയ്‌ക്കാനായിട്ടും സ്വര്‍ണ ഇ.ടി.എഫ് നിക്ഷേപങ്ങള്‍ ഉപയോഗപെടുത്താം. സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ നല്‍കേണ്ട പണിക്കൂലിയും ഇ.ടി.എഫ് നിക്ഷേപങ്ങള്‍ക്ക് ബാധകമല്ല.
Tags:    

Similar News