ഇപിഎഫ് പലിശ ഉടൻ ക്രെഡിറ്റ് ആകും; നിങ്ങളുടെ പിഎഫ് ബാലൻസ് അറിയാൻ

Update:2019-09-28 10:25 IST

ആറു കോടിയിലധികം വരിക്കാരുടെ അക്കൗണ്ടുകളിലേക്ക് ഇപിഎഫ്(എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ) പലിശ പലിശ ഉടൻ ക്രെഡിറ്റ് ചെയ്യാനുള്ള സംവിധാനമായി. 2018-19 ലെ ഇപിഎഫ് നിരക്ക് 8.65 ശതമാനമായി അടുത്തിടെ തൊഴിൽ മന്ത്രാലയം പരിഷ്കരിച്ചിരുന്നു. ഇതോടെ ആറു കോടിയിലധികം ഇപി‌എഫ്‌ഒ വരിക്കാരുടെ അക്കൗണ്ടുകളിലേക്ക് 54,000 കോടി രൂപ പലിശ ഇനത്തിൽ ക്രെഡിറ്റ് ചെയ്യും.

നിങ്ങളുടെ പിഎഫ് അക്കൗണ്ട് ബാലൻസ് ഓൺലൈനായി  പരിശോധിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.

ഇപി‌എഫ്‌ഒ വെബ്‌സൈറ്റിൽ (www.epfindia.gov.in) പ്രവേശിക്കുക ഇടത് കോണിലുള്ള  'Our Services' ടാബിൽ നിന്ന്, 'For Employees' എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക തുടർന്ന് മെമ്പർ പാസ്‌ബുക്കിൽ ക്ലിക്കുചെയ്യുക നിങ്ങളുടെ യു‌എഎൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് പ്രവേശിക്കുക. ലോഗിൻ ചെയ്ത ശേഷം, നിങ്ങളുടെ PF അക്കൗണ്ടിലേക്ക് പ്രവേശിച്ച് ലഭ്യമായ ബാലൻസ് പരിശോധിക്കാം.

Similar News