കയ്യില്‍ പണമില്ലെങ്കിലും എല്‍ഐസി പ്രീമിയം മുടങ്ങാതെ അടയ്ക്കാം, വിഴിയുണ്ട്

ഇപിഎഫ് വരിക്കാര്‍ക്കാണ് ഈ സൗകര്യം

Update:2022-02-23 18:11 IST

കോവിഡ് പ്രതിസന്ധി മൂലം പലരുടെയും ബിസിനസും ജോലിയുമെല്ലാം അവതാളത്തിലായിരിക്കുകയാണ്. അത്യാവശ്യ ചെലവുകള്‍, ഇഎംഐകള്‍, ചിട്ടി തുടങ്ങിയവയ്‌ക്കെല്ലാംപണം മാറ്റിവച്ചതിനുശേഷം ഇന്‍ഷുറന്‍സിനും മറ്റ് നിക്ഷേപങ്ങള്‍ക്കും കരുതി വയ്ക്കാന്‍ എപ്പോഴും പണം തികയണമെന്നില്ല.

എന്നാല്‍ എല്‍ഐസി പോളിസി പോലുള്ളവ ഒരു തവണ മുടങ്ങിയാല്‍ പിന്നെ കാര്യങ്ങള്‍ അവതാളത്തിലാകും. എന്നാല്‍ ഇ പി എഫ് വരിക്കാര്‍ക്ക് പോളിസി ലിങ്ക് ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
ഫോം 14 പൂരിപ്പിച്ചുകൊടുത്താല്‍ എല്‍ ഐ സി യുടെ പ്രീമിയം പോളിസിയുടമയുടെ ഇ പി എഫില്‍ നിന്നും പ്രീമിയം തുക പിടിക്കുന്നതാണ് സൗകര്യം. ഇതിന് ഇ പി എഫ് അക്കൗണ്ടും, എല്‍ ഐ സി പോളിസിയുമായി ബന്ധിപ്പിച്ചിരിക്കണം.
രണ്ടു വര്‍ഷത്തേക്കെങ്കിലും പ്രീമിയം അടക്കുവാനുള്ള തുക ഇ പി എഫ് അക്കൗണ്ടില്‍ ഉണ്ടായിരിക്കണം എന്ന് മാത്രം. എല്‍ ഐ സി പോളിസി വാങ്ങുന്ന സമയത്ത് ഇത്തരത്തില്‍ അനുമതി നല്‍കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ അതിനുശേഷം ഏജന്റുമാരുമായി ബന്ധപ്പെട്ട് അത് പുതുക്കാം. പണത്തിന് ഞെരുക്കമുള്ളപ്പോള്‍ ഈ രീതിയില്‍ ചെയ്യുന്നത് വലിയ സാമ്പത്തിക ബാധ്യത ഒഴിവാക്കാന്‍ സഹായിക്കും.


Tags:    

Similar News