ധനമന്ത്രാലയത്തിനും സമ്മതം, പിഎഫ് പലിശ 8.65%

Update: 2019-04-27 06:02 GMT

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (EPF) നിക്ഷേപങ്ങൾക്കുള്ള പലിശ 8.65 ശതമാനമാക്കി ഉയർത്താനുള്ള ഇപിഎഫ്ഒ നിർദേശത്തിന് ധനമന്ത്രാലയത്തിന്റെ അനുമതി.  

ഇതോടെ 2018–19 സാമ്പത്തിക വർഷത്തിൽ പിഎഫ് വരിക്കാർക്കുള്ള പലിശനിരക്ക് 8.55 ശതമാനത്തിൽ നിന്നും 8.65 ശതമാനമായി ഉയരും. തീരുമാനം 6 കോടി അംഗങ്ങൾക്ക് പ്രയോജനപ്പെടും.

മൂന്ന് വർഷത്തിൽ ആദ്യമായാണ് നിരക്ക് ഉയർത്തുന്നത്. 2016-17 സാമ്പത്തിക വർഷത്തിൽ പലിശ നിരക്ക് മുൻവർത്തത്തെ 8.8 ശതമാനത്തിൽ നിന്ന് 8.65 ശതമാനമാക്കി കുറച്ചിരുന്നു. അതിനുശേഷം അഞ്ചു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 8.55 ശതമാനമാക്കി കുറച്ചു.  

Similar News